Wednesday, March 11, 2026 Last Updated 30 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.21 AM

റോഡ്‌ തകര്‍ന്നു; യാത്രക്കാരുടെ നടുവൊടിയുന്നു

uploads/news/2025/12/816792/4.jpg

ളാക്കാട്ടൂര്‍: സ്‌്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആശ്രയമായ റോഡ്‌ തകര്‍ന്നു.ളാക്കാട്ടൂര്‍ സ്‌കൂള്‍ മുതല്‍ കൂരോപ്പട കവല വരെയുള്ള റോഡിലാണ്‌ നിറയെ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്‌. പൊതുമരാമത്ത്‌ റോഡാണിത്‌. രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്‌. ഈ റോഡിലൂടെ നിരവധി സ്‌കൂള്‍ ബസുകളും, മറ്റു വാഹനങ്ങളും കടന്നുപോകുന്നതാണ്‌.
സ്വകാര്യ ബസുകള്‍ സര്‍വീസു നടത്തുന്ന റോഡു കൂടിയാണിത്‌. മഞ്ഞാമറ്റം - അയര്‍ക്കുന്നം - താളിക്കല്ല്‌ എന്നിവിടങ്ങളിലേക്ക്‌ എളുപ്പത്തില്‍ എത്താവുന്ന വഴി കൂടിയാണ്‌. മഴക്കാലത്ത്‌ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കാറുള്ളത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നെന്ന്‌ യാത്രക്കാര്‍. ശക്‌തമായ കാലവര്‍ഷത്തില്‍ ഈ കുഴികള്‍ വലുതായി കൂടുതല്‍ പ്രശ്‌നത്തിലേക്കെത്തുമെന്ന്‌ യാത്രക്കാര്‍. ളാക്കാട്ടൂര്‍ ശിവാജി നഗറിലേക്കു പോകുന്ന ഇറക്കത്തിലാണു കൂടുതല്‍ കുഴികളുള്ളത്‌.
ഇവിടെ മെറ്റിലും ചരലും ഇളകി കിടക്കുന്നുണ്ട്‌. ഇരുചക്ര വാഹന യാത്രക്കാര്‍ വീണു പരുക്കേല്‍ക്കാറുണ്ട്‌. ഇവിടുള്ള കുഴികള്‍ ഉടന്‍ അടക്കണമെന്നാണു പൊതുവായ അഭിപ്രായം. സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ ഈ പാതയിലെ കൂടുതലും യാത്രക്കാര്‍.

Ads by Google
Advertisement
Friday 19 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW