-->
കട്ടപ്പന: യുവതിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ആദ്യ ഭര്‍ത്താവ് അറസ്‌റ്റില്‍. കുമളി ശാസ്‌താനട മേപ്പാറ അശ്വിന്‍ഭവന്‍ മുകേഷിനെയാ (ചുടലമണി- 31) ണ് കട്ടപ്പന പോലീസ് തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് നരിയമ്പാറയില്‍ വാടകയ്‌ക്ക് താമസിച്ചു വന്നിരുന്ന ആനവിലാസം ജി.എസ്. ഭവനില്‍ ശശികലയെ (32) മുകേഷും കൂട്ടാളിയും വീട്ടില്‍ കയറി ആക്രമിച്ചത്. ബുധനാഴ്‌ച രാവിലെ 11 നാണ് സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ മാരകായുധം ഉപയോഗിച്ച് ശശികലയെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്ന മുകേഷിനെ തേനിയില്‍നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. മുന്‍വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് ശശികല പറയുന്നു. കൈകാലുകള്‍ക്ക് വെട്ടേറ്റ യുവതി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷിന്റെ കൂട്ടാളിയെ കണ്ടെത്താനായിട്ടില്ല.