Saturday, March 14, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.20 AM

പച്ചക്കറിവാഹനത്തില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

uploads/news/2025/12/816785/2.jpg

കുമളി: തമിഴ്‌നാട്ടില്‍ നിന്ന്‌ പച്ചക്കറിയുമായെത്തിയ വാഹനത്തില്‍നിന്നും 10 ലക്ഷം രൂപാ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കുമളി പോലീസും നാര്‍ക്കോട്ടിക്‌ സെല്ലും ചേര്‍ന്നു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ കാമാക്ഷി പാറക്കടവ്‌ - ഇഞ്ചന്‍തുരത്തില്‍ വീട്ടില്‍ ബിനീഷ്‌ ദേവ്‌ (38) അറസ്‌റ്റിലായിട്ടുണ്ട്‌. ഇടുക്കി നാര്‍ക്കോട്ടിക്‌ സെല്ലിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഡാന്‍സാഫ്‌ സംഘവും കുമളി പോലീസും ചേര്‍ന്ന്‌ നടത്തിയ വാഹന പരിശോധനയിലാണ്‌ പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്‌. പിക്കപ്പ്‌ വാനിനുള്ളില്‍ 31-ചാക്കുകളിലായി സൂക്ഷിച്ച്‌ അതിനു മുകളില്‍ പച്ചക്കറി ചാക്കുകള്‍ അടുക്കിയാണ്‌ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്നത്‌. ഇതിനായി ഉപയോഗിച്ച പിക്കപ്പ്‌ ജിപ്പും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
കട്ടപ്പന, കുമളി, ചെറുതോണി, അടിമാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ളതായിരുന്നു നിരോധിത പുകയില ഉല്‍പന്നങ്ങള്‍. തമിഴ്‌നാട്ടില്‍നിന്ന്‌ പച്ചക്കറി കയറ്റി വരുന്നതിന്റെ മറവില്‍ മുമ്പും ഇയാള്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കേരളത്തില്‍ എത്തിച്ചിട്ടുള്ളതായാണ്‌ സൂചന. കുമളി എസ്‌.എച്ച്‌.ഒ. അഭിലാഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ, നദീര്‍, രഞ്‌ജിത്ത്‌ ചെറിയാന്‍, മഹേന്ദ്രന്‍ തുടങ്ങിയവരും ഡാന്‍സാഫ്‌ അംഗങ്ങളും അടങ്ങുന്ന സംഘമാണ്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി പ്രതിയെ പിടികൂടിയത്‌. പ്രതിയെ പീരുമേട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 19 Dec 2025 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW