Saturday, March 14, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.18 AM

സത്യപ്രതിജ്‌ഞയ്‌ക്ക് മുമ്പേ വാക്കുപാലിച്ച്‌ സാന്റോച്ചന്‍

വാക്കുകള്‍ പാലിക്കാനുള്ളതാണന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഉടുമ്പന്‍ചോല പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍നിന്നും യു.ഡി.എഫ്‌ സ്‌ഥാനാര്‍ ഥിയായി വിജയിച്ച സാന്റോച്ചന്‍ കൊച്ചുപുരക്കല്‍. വോട്ടുകള്‍ ചോദിച്ച്‌ വീടുകള്‍ കയറുന്നതിനിടയിലാണ്‌ സ്‌ഥാനാര്‍ഥിയായ സാന്റോച്ചന്‍ അരക്ക്‌ താഴേക്ക്‌ തളര്‍ന്നു പോയ യുവാവിനെ കണ്ടത്‌. ജയിച്ചാലും തോറ്റാലും തെരഞ്ഞെടുപ്പിന്‌ ശേഷം വീല്‍ചെയറുമായി എത്തുമെന്ന്‌ അന്ന്‌ നല്‍കിയ വാഗ്‌ദാനമാണ്‌ അദ്ദേഹം പാലിച്ചത്‌.
തെരഞ്ഞെടുപ്പ്‌ പ്രചരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വീടുകള്‍ കയറുന്നതിനിടയിലാണ്‌ അരയ്‌ക്ക് താഴേക്ക്‌ തളര്‍ന്നുകിടക്കുന്ന 32 വയസുള്ള രാജേഷ്‌ കുമാറിനെ കാണുവാന്‍ ഇടയായത്‌. ജന്മനാ അരക്ക്‌ താഴേക്ക്‌ തളര്‍ന്നുകിടന്നിരുന്ന രാജേഷ്‌ ഒരു വീല്‍ ചെയര്‍ സഹായമായി ചോദിച്ചു.
പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉടനെ വീല്‍ ചെയര്‍ എത്തിച്ചുനല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന്‌ ജീവകാരുണ്യ പ്രവര്‍ത്ത കനായ സാന്റോച്ചന്‍ രാജേഷിന്‌ വാക്ക്‌ നല്‍കി. താന്‍ വിജയിച്ചാലും പരാജയപ്പെ ട്ടാലും ഇവിടെ വീല്‍ ചെയറുമായി മടങ്ങി എത്തുമെന്ന്‌. സത്യപ്രതിജ്‌ഞക്ക്‌ മുന്നേ തന്നെ വാക്ക്‌ പാലിച്ച സ്‌ഥാനാര്‍ഥി പ്രവര്‍ത്തകരോടൊപ്പം എത്തിയാണ്‌ വീല്‍ ചെയര്‍ വീട്ടില്‍ എത്തിച്ചുനല്‍കിയത്‌. കാരുണ്യത്തിന്റെ ചേര്‍ത്ത്‌ പിടിക്കലിനൊപ്പം സ്വന്തമായി ലോട്ടറി വില്‍പ്പനക്കുള്ള സഹായവും ചെയ്‌ത് നല്‍കാമെന്ന്‌ രാജേഷിനു ഉറപ്പ്‌ നല്‍കിയ ശേഷമാണ്‌ സാന്റോച്ചന്‍ കൊച്ചുപുരയ്‌ക്കല്‍ മടങ്ങിയത്‌.

Ads by Google
Advertisement
Friday 19 Dec 2025 08.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW