Saturday, March 14, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.18 AM

നൂറോളം മാവിനങ്ങളുടെ സംരക്ഷണവുമായി കാന്തല്ലൂരിലെ യുവകര്‍ഷകന്‍ ശ്രദ്ധേയനാകുന്നു

കാന്തല്ലൂര്‍: സ്വദേശിയും വിദേശിയുമായ നൂറോളം വ്യത്യസ്‌തങ്ങളായ മാവിനങ്ങളുടെ സംരക്ഷണമൊരുക്കി കാന്തല്ലൂരിലെ നസീര്‍ ബാബു എന്ന യുവ കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കൃഷിയോടുളള താല്‌പര്യവും പ്രത്യേകിച്ച്‌ മാവ്‌ കൃഷിയോടുള്ള അമിതമായ ഇഷ്‌ടവും കൊണ്ട്‌ വിവിധങ്ങളായ യാത്രകളില്‍ നിന്നു വാങ്ങിയ മാവിന്‍ തൈകളുടെ ശേഖരണവും സംരക്ഷണവുമാണ്‌ നസീര്‍ ബാബുവിനെ വ്യത്യസ്‌തനാക്കുന്നത്‌.
കാന്തല്ലൂര്‍ പയസ്‌നഗറിലെ പാമ്പന്‍ പാറയിലെ ഒന്നര ഏക്കറോളം വരുന്ന സ്‌ഥലത്ത്‌ പൂര്‍ണമായും ജൈവരീതിയിലാണ്‌ കൃഷിയിറക്കിയിരിക്കുന്നത്‌. വിദേശ ഇനങ്ങളായ മിയാസാക്കി, നാം ഡോക്ക്‌ മായ്‌, ബ്ലാക്ക്‌ ആന്‍ഡ്‌ റോസ്‌, അമര്‍ പാളി തുടങ്ങീ ഇനങ്ങള്‍ക്ക്‌ പുറമെ ഇന്ത്യനും നാടന്‍ ഇനങ്ങളുമായ നീലം, അല്‍ഫോന്‍സ, ചന്ദ്രക്കാരന്‍, മല്ലിക, ഖുദാദത്ത്‌, ഹിമാ യുദ്ധീന്‍, ലാംഗ്ര, ഓളോര്‍ തുടങ്ങീ നിരവധി ഇനങ്ങളാണ്‌ ഈ കര്‍ഷകന്റെ കൃഷിയിടത്തിലുള്ളത്‌. പഴങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്ന മാമ്പഴം പോഷകങ്ങളുടെ കലവറയാണ്‌. പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്ന വിറ്റാമിനുകളുടേയും, ധാതുക്കളുടേയും, ആന്റി ഓക്‌സിഡന്റുകളുടേയും സമൃദ്ധമായ ഉറവിടമായ മാമ്പഴം രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച്‌ ദഹന പ്രക്രിയയെ സഹായിക്കുന്ന ആരോഗ്യ ഗു ണങ്ങളുടെ കലവറയാണ്‌.
. കാന്തല്ലൂര്‍ കൃഷി ഓഫീസര്‍ മനോജ്‌ ജോസഫ്‌, കൃഷി അസിസ്‌റ്റന്റുമാരായ വി.കെ ജിന്‍സ്‌, പെരുമാള്‍. എം എന്നിവര്‍ കൃഷിയിടം സന്ദര്‍ശിച്ച്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Ads by Google
Advertisement
Friday 19 Dec 2025 08.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW