-->
കുടയത്തൂര്‍: ശങ്കരപ്പിള്ളി എസ്. വളവിന് സമീപം സംസ്‌ഥാന പാതയില്‍ റോഡിന്റെ അരിക് ഇടിഞ്ഞ് അപകടാവസ്‌ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. വാഹന ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ അരിക് ഇടിഞ്ഞ നിലയിലാണ് എന്ന് മനസിലാക്കാന്‍ ഒരു വീപ്പ റോഡ് ഇടിഞ്ഞ ഭാഗത്ത് റോഡിലേക്ക് കയറ്റിവെച്ചിട്ടുണ്ട്.
റോഡ് ഇടിഞ്ഞ ഭാഗത്ത് പുല്ല് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ റോഡിനോട് ചേര്‍ന്ന ഇടി ഞ്ഞ ഭാഗം ശ്രദ്ധയില്‍പ്പെടില്ല. ടാര്‍വീപ്പ ഇരിക്കുന്നതിന് തൊട്ടുതാഴെ 8 അടി യോളം താഴ്‌ചയുള്ള വലിയ കുഴിയാണ് ഉണ്ടായിരിക്കുന്നത്.
ഇവിടെ വലിയ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. ഈ ഭാഗത്ത് വെള്ളം ഒഴുകിപോകുന്നതിനായി ഒരു കലുങ്ക് ഉണ്ടായിരുന്നു. കലുങ്കിന്റെ വശം ഇടിഞ്ഞാണ് വലിയ കുഴി ഉണ്ടായിരി ക്കുന്നത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ പാതയിലാണ് അപകട ഭീഷണി ഉയര്‍ത്തി റോഡരികില്‍ വലിയ ഗര്‍ത്തം ഉണ്ടായിട്ടുള്ളത്.
ഗര്‍ത്തത്തിന് സമീപം വെച്ചിരിക്കുന്ന കറുത്ത നിറമുള്ള ടാര്‍ വീപ്പ രാത്രിയില്‍ ഡ്രൈവര്‍ മാരുടെ ശ്രദ്ധയില്‍പ്പെടില്ല. ആദ്യം ചെറിയ തോതിലാണ് റോഡരിക് ഇടിഞ്ഞതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ ഭാഗം ഇടിഞ്ഞ് വലിയ കുഴിയായി മാറിയിട്ടുണ്ട്. വിനോദ സഞ്ചാരി കളുടെ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് അപകടക്കെണിയായി റോഡിന്റെ വശം ഇടിഞ്ഞിരിക്കുന്നത്.
ക്രിസ്‌മസ് അവധിക്കാലം തുടങ്ങുന്നതോടെ വിനോദസഞ്ചാരികളുടെ നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകും.
റോഡിനോട് ചേര്‍ന്ന് അരിക് ഇടിഞ്ഞിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. ഇടിഞ്ഞ ഭാഗം കെട്ടിയെടുത്ത് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.