-->
ഇടുക്കി: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സി.പി.ഐ ജില്ലാ എക്‌സി യോഗം തീരുമാനിച്ചു.
അപേക്ഷ നല്‍കിയാല്‍ 15 ദിവസ ങ്ങള്‍ക്കുള്ളില്‍ തൊഴില്‍ ലഭിക്കുവാനുള്ള നിയമ പരിരക്ഷ കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമം. തൊഴില്‍ ലഭിച്ചില്ലെങ്കില്‍ തൊഴിലില്ലായ്‌മ വേതനമെന്ന പരിരക്ഷയും ഇല്ലാതായി. പുതിയ ഭേദഗതിക്ക് രൂപം നല്‍കുമ്പോള്‍ ഗ്രാമീണ ജനതയ്‌ക്ക് തൊഴില്‍ നല്‍കുകയെന്ന ചുമതലയില്‍നിന്നും പിന്മാറുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ രൂപം നല്‍കിയ നിയമം തൊഴില്‍ ദിനങ്ങള്‍ ഇല്ലാതാക്കിയും ബജറ്റ് വിഹിതം വെട്ടികുറച്ചും അട്ടിമറിക്കുവാന്‍ ബി.ജെ.പി സര്‍ക്കാര്‍ പിന്നിട്ട നാളുകളില്‍ പരിശ്രമി ക്കുകയായിരുന്നു. തൊഴില്‍ ആവശ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ അവകാശമാക്കി മാറ്റിയ പഴയ നിയമത്തിലെ വ്യവസ്‌ഥ പുതിയ നിയമത്തില്‍ ഇല്ലെന്നും കേന്ദ്രം നിര്‍ദേശിക്കുന്ന ടാര്‍ഗറ്റിനും ലേബര്‍ ബജറ്റിനും അനുസൃതമായി മാത്രം തൊഴില്‍ നല്‍കുമ്പോള്‍ തൊഴിലിനുള്ള അവകാശം ഹനിക്കപ്പെടുകയാണ്. തൊഴില്‍ ദിനങ്ങള്‍ 125 ആക്കിയെന്നതില്‍ കഴമ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്യുന്ന ഗ്രാമീണ മേഖലയില്‍ മാത്രം തൊഴില്‍ ചെയ്യുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ തൊഴില്‍ നല്‍കുമെന്നത് മാത്രമാണ് പുതിയ വ്യവസ്‌ഥ. ഇതിന്റെ സാമ്പത്തിക ബാധ്യതയും സംസ്‌ഥാനങ്ങള്‍ക്കാണ്. പദ്ധതിയുടെ വിഹിതം പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിച്ചിരുന്ന നിലവിലെ അവസ്‌ഥ മാറി 40 ശതമാനം തുക സംസ്‌ഥാനങ്ങള്‍ വഹിക്കണമെന്ന പുതിയ നിര്‍ദേശവും അംഗീ കരിക്കുവാനാകില്ല. മഹത്തായ ഈ പദ്ധതിയില്‍ നിന്നും രാഷ്‌ട്രപിതാവിന്റെ പേര്
വെട്ടി മാറ്റിയതിലൂടെ ഗോഡ്‌സെ വാദികളുടെ മുഖംമൂടി അഴിഞ്ഞ് വീണു. യോഗത്തില്‍ ജോസ് ഫിലിപ്പ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ സലിംകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അഷറഫ്, ദേശീയ കൗണ്‍സില്‍ അംഗം ടി.ജെ ആഞ്ചലോസ്, വി.ആര്‍ ശശി, എം.കെ പ്രിയന്‍, എം.വൈ ഔസേഫ്, ജയ മധു, സി.യു ജോയി എന്നിവര്‍ പ്രസംഗിച്ചു.