Saturday, March 14, 2026 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.18 AM

ആതുരാലയത്തില്‍ കുട്ടികള്‍ക്ക്‌ മിനി പാര്‍ക്ക

കട്ടപ്പന: വണ്ടന്‍മേട്‌ പഞ്ചായത്തില്‍ പുറ്റടിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി മിനി പാര്‍ക്ക്‌ തുറന്നു. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മാനസികോല്ലാസത്തിനും വിനോദത്തിനുമായിട്ടാണ്‌ പൊതുജന സഹകരണത്തോടു കൂടി ആശുപത്രി വളപ്പില്‍ മിനി പാര്‍ക്ക്‌ ആരംഭിച്ചിട്ടുള്ളത്‌. വണ്ടന്‍മേട്‌ ആശുപത്രി സി.എച്ച്‌.സിയായി ഉയര്‍ത്തുകയും പുതുതായി പണികഴിപ്പിച്ച ഒ.പി ബ്ലോക്കിനു സമീപം തുറസായി കിടന്ന സ്‌ഥലത്താണ്‌ മിനി പാര്‍ക്ക്‌ നിര്‍മിച്ചിരിക്കുന്നത്‌.
പുല്ലുവിരിച്ച്‌ മനോഹരമാക്കിയിട്ടുള്ള പാര്‍ക്കിനുള്ളില്‍ കുട്ടികള്‍ക്കായി ഊഞ്ഞാല്‍, കളി തൊട്ടില്‍, കളിവണ്ടികള്‍, അടക്കമുള്ള വിവിധ വിനോദ ഉപകരണങ്ങളും, ഭിത്തികള്‍ വര്‍ണചിത്രങ്ങളാല്‍ ആലേഖനം ചെയ്‌തും വിവിധതരം മൃഗങ്ങളുടെ പ്രതിമകള്‍ സ്‌ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആശുപത്രിയിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായ ഉപാസ്‌ മിറണ്ടിയാണ്‌ പാര്‍ക്കിലേക്കാവശ്യമായ ഉപകരണങ്ങള്‍ സംഭാവനയായി നല്‍കിയത്‌. നിത്യേന 350 മുതല്‍ 400 വരെ രോഗികളാണിവിടെ ചികിത്സയ്‌ക്കാ യെത്തുന്നത്‌. ഭൂരിഭാഗം പേരും കുഞ്ഞുങ്ങളുമായാണെത്തുന്നത്‌. 44 കട്ടിലുകളുള്ള കിടത്തി ചികിത്സാ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. പാര്‍ക്കിന്റെ ഉദ്‌ഘാടനം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുമോള്‍ ബി. ബെന്നി നിര്‍വഹിച്ചു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഉപാസ്‌ മിറാണ്ട അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെഡ്‌ നഴ്‌സ് ഏലിസബത്ത്‌ ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ജി. ഹരീഷ്‌, പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സ് മോളി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.്‌

Ads by Google
Advertisement
Friday 19 Dec 2025 08.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW