-->
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു. വാടക്കല്‍ തെക്കേപ്പാലക്കല്‍ വീട്ടില്‍ ജോസ് മോന്റെ ഉടമസ്‌ഥതയിലുള്ള തെക്കേപ്പാലക്കല്‍ എന്ന കോരുവള്ളമാണ് മറിഞ്ഞത്. തോട്ടപ്പള്ളി ഹാര്‍ബറിന് നാല് കിലോമീറ്ററോളം പടിഞ്ഞാറ് ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം.
കൂറ്റന്‍ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. 25 തൊഴിലാളികള്‍ ഈ സമയം വള്ളത്തിലുണ്ടായിരുന്നു. ക്യാമറ, 3 എഞ്ചിന്‍, വയര്‍ലെസ്, ബാറ്ററി, റിങ് എന്നിവ നശിച്ചു. 150 ലിറ്ററോളം മണ്ണെണ്ണയും പെട്രോളും നഷ്‌ടമായി. വലയും കീറി നശിച്ചു. നിസാരമായി പരുക്കേറ്റ് മറിഞ്ഞ വള്ളത്തില്‍ പിടി ച്ചുകിടന്ന തൊഴിലാളികളെ മറ്റൊരു വള്ളത്തില്‍ കരയിലെത്തിക്കുകയായിരുന്നു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി ജോസ്‌മോന്‍ പറഞ്ഞു.