-->
ചേര്‍ത്തല: ഇടതുപക്ഷം സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തിയ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ഇക്കുറി വനിതാഭരണം.
നറുക്കെടുപ്പില്‍ പ്രസിഡന്റ് സ്‌ഥാനം വനിതാ സംവരണമായതോടെ ഇടതുവലതു മുന്നണികള്‍ വനിതാ സ്‌ഥാനാര്‍ഥികളെ കൂട്ടത്തോടെ രംഗത്തിറക്കിയാണ് മത്സരം ഉഷാറാക്കിയത്.
സി.പി.എമ്മിലെ വി.ജി. മോഹനാണ് നിലവിലെ പ്രസിഡന്റ്. ഇദ്ദേഹം ഇക്കുറി മത്സര രംഗത്തില്ല. 14 അംഗ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി എല്‍.ഡി.എഫ് 13 സീറ്റുകള്‍ നേടിയാണ് വിജയക്കൊടി പാറിച്ചത്. യു.ഡി.എഫ്. ഒരു സീറ്റില്‍ ഒതുങ്ങിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. പാര്‍ട്ടി കോട്ടകളിലെല്ലാം തകര്‍ന്നു വീണ കോണ്‍ഗ്രസിന് അര്‍ത്തുങ്കല്‍ഡിവിഷനില്‍ മാത്രമാണ് വിജയിക്കാനായത്.
എന്നും പിന്‍തുണച്ചിരുന്ന തീരമേഖലയിലെ മറ്റു ഡിവിഷനുകള്‍ അടക്കം കൈവിട്ടുപോയി. നിലവിലെ തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം കഞ്ഞികുഴി ഏരിയാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിമ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമായ ജി. ശശികല അടക്കമു ള്ളവരെയാണ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് ഇടതുപക്ഷം പരിഗണി ക്കുന്നതെന്നാണ് വിവരം.
ഡിവിഷന്‍, വിജയികള്‍ ക്രമത്തില്‍. തൈക്കല്‍: കെ. ആര്‍. അല്‍ഫോന്‍സ ( എല്‍.ഡി. എഫ് ), കടക്കരപ്പള്ളി: സനിത വിജയ് (എല്‍.ഡി.എഫ്), കുറുപ്പംകുളങ്ങര: സുധര്‍മ്മിണി തമ്പാന്‍ (എല്‍.ഡി. എഫ്), തിരുവിഴ: തിരുവിഴ മോഹന്‍ (എല്‍.ഡി.എഫ്), തണ്ണീര്‍മുക്കം: എന്‍. കെ. ഹരിഹര പണിക്കര്‍ (എല്‍.ഡി.എഫ്), പുത്തനങ്ങാടി: രാജി പ്രകാശന്‍ (എല്‍.ഡി.എഫ്), ശ്രീകണ്‌ഠമംഗലം: ജി. ശശികല (എല്‍. ഡി. എഫ് ), ഇല്ലത്തുകാവ്: ബൈ രഞ്‌ജിത്ത് (എല്‍.ഡി.എഫ്), മായിത്തറ: ബിനീഷ് വിജയന്‍ (എല്‍.ഡി.എഫ്), കഞ്ഞി ക്കുഴി: ഉദേഷ് യു.കൈമള്‍ (എല്‍.ഡി. എഫ്), മാരാരിക്കുളം പി. കെ. ജയകു മാര്‍ (എല്‍.ഡി.എഫ്), കണിച്ചുകുള ങ്ങര അനുജി മനോജ് (എല്‍.ഡി. എഫ്), ചേന്നവേലി: മിനി ആന്റണി (എല്‍.ഡി.എഫ്), അര്‍ത്തുങ്കല്‍: ജിജി സോളമന്‍ (യു.ഡി.എഫ്).