-->
ആലപ്പുഴ: യു.ഡി.എഫ് ഒരു സീറ്റിന്റെ മാത്രം മുന്‍തൂക്കത്തില്‍ ഭരണത്തിനരികെ നില്‍ക്കുന്ന ആലപ്പുഴ നഗരസഭയില്‍ വലിയമരം വാര്‍ഡില്‍ യു.ഡി.എഫ് സ്‌ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഷംന മന്‍സൂറിന്റെ വിജയം റദ്ദുചെയ്യണമെന്ന് പരാതി.
സുപ്രീംകോടതി വിധി പ്രകാരം ഇരട്ട വോട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇരട്ട വോട്ടുള്ള ഷംനയ്‌ക്ക് മത്സരിച്ചെന്ന് കാട്ടിയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
വലിയമരം വാര്‍ഡിലെ ഇടതു സ്‌ഥാനാര്‍ഥിയായിരുന്ന സജനയാണ് പരാതിക്കാരി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ വലിയമരം വാര്‍ഡില്‍ റീപോളിങ്ങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.