Friday, March 13, 2026 Last Updated 40 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.17 AM

മുക്കുപണ്ടം പണയംവച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്‌റ്റില്‍

ചെങ്ങന്നൂര്‍: മുക്കു പണ്ടം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്‌റ്റില്‍. തിരുവല്ല ദര്‍ശനയില്‍ സ്‌റ്റോയി വര്‍ഗീസ്‌ (35), വൈക്കം തലയാഴം, മനക്കച്ചിറയില്‍ ബിജു.എം.എസ്‌(41)എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.പി ഫിനാന്‍സ്‌ ഉടമ രാജന്‍ പിള്ളയുടെ പരാതിയിലാണ്‌ പോലീസ്‌ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്‌ 18, 16 ഗ്രാം തൂക്കം വരുന്ന 916 എന്നും മറ്റും വ്യാജമായി പതിപ്പിച്ചിട്ടുള്ള മാലകള്‍ പണയംവെച്ച്‌ 2,60,000 രൂപ ഇവര്‍ പറ്റിച്ചെടുക്കുകയും വീതം വെയ്‌ക്കുകയും ചെയ്‌തത്‌.
ഒന്നാം പ്രതിയായ സ്‌റ്റോയി വര്‍ഗീസിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തുനിന്നും രണ്ടാം പ്രതിയായ ബിജുവിനെ ഓച്ചിറയില്‍ നിന്നുമാണ്‌ പിടികൂടിയത്‌.
കേസിലെ ഒന്നാം പ്രതിയായ സ്‌റ്റോയി വര്‍ഗീസ്‌ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ്‌.
ബിജു മുന്‍പും സമാന രീതിയിലുള്ള കേസിലെ പ്രതിയാണ്‌. ഇരുവരും ജയില്‍വാസം അനുഭവിച്ചിട്ടു ള്ളവരുമാണ്‌. ചെങ്ങന്നൂര്‍ സി.ഐ എ.സി. വിബിന്‍, എസ്‌.ഐ. നന്ദു എസ്‌.നായര്‍, മധുകുമാര്‍ എം.ടി, എ.എസ്‌.ഐമാരായ വിനോദ്‌ കുമാര്‍, ഹരികുമാര്‍, സി .പി.ഓമാരായ സഞ്ചു, വിബിന്‍കുമാര്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലു ണ്ടായിരുന്നത്‌.

Ads by Google
Advertisement
Friday 19 Dec 2025 08.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW