Friday, March 13, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.17 AM

കായംകുളത്ത്‌ എല്‍.ഡി.എഫിന്റെ കാലുവാരി ഐ.എന്‍.എല്‍; ശബ്‌ദസന്ദേശം പുറത്ത്‌

കായംകുളം: നഗരസഭയില്‍ ഐ.എന്‍. എല്‍ എല്‍.ഡി.എഫിന്റെ കാലുവാരിയെന്ന്‌ ആരോപണം. ആറ്‌ സീറ്റില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തിയെന്നും രണ്ട്‌ സീറ്റില്‍ സ്വതന്ത്രരെ വിജയിപ്പിച്ചെന്നും പറയുന്ന ഐ.എന്‍.എല്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ നിസാര്‍ മൗലവി കാക്കോന്തറയുടെ ശബ്‌ദ സന്ദേശം പുറത്ത്‌ ആയത്‌.
ഇരുപത്തിയാറാം വാര്‍ഡില്‍ 280 കുടുംബ വോട്ടുകള്‍ ഉള്‍പ്പെടെ മറിച്ചെന്നും കളിച്ചാല്‍ കളി പഠിപ്പിക്കുമെന്നും പത്തനംതിട്ടയിലെ ജില്ലാ നേതാവിന്‌ അയച്ച ശബ്‌ദ സന്ദേശത്തില്‍ നിസാര്‍ മൗലവി പറയുന്നു.
നമ്മള്‍ നിര്‍ത്തി നമ്മള്‍ പിന്തുണച്ച സ്വതന്ത്രന്മാരാണ്‌ ഇവിടെ ജയിച്ചത്‌. സി.പി.എമ്മിന്റെ ഈറ്റില്ലം അവിടെ ഹിന്ദുക്കളില്ല. അവിടെയെല്ലാം മുസ്ലിങ്ങള്‍. 20 ഹിന്ദു വോട്ടേ ഉള്ളുഅവിടെയാണ്‌ മൂന്ന്‌ വാര്‍ഡ്‌ നമ്മള്‍ സി.പിഎമ്മിനെതോല്‍പ്പിച്ചത്‌. നമുക്ക്‌ ആറ്‌ സീറ്റോളം അവരെ തോല്‍പ്പിക്കാന്‍ പറ്റി, രണ്ട്‌ സ്വതന്ത്രരെ ജയിപ്പിച്ചു.
കളി പഠിപ്പിച്ച്‌ കൊടുക്കണം. പണിയണം നമ്മള്‍ പണിഞ്ഞു. അത്‌ അവര്‍ മനസിലാക്കിയല്ലോ. അതുകൊണ്ട്‌ നമ്മുടെ വീട്ടില്‍ സി.പി.എമ്മുകാരുടെ കുത്തൊഴുക്കായിരുന്നല്ലോ. അബദ്ധം പറ്റിപ്പോയി ക്ഷമിക്കണമെന്ന്‌ സി.പി എമ്മുകാര്‍ പറഞ്ഞു-നിസാര്‍ മൗലവി ശബ്‌ദ സന്ദേശത്തില്‍ പറയുന്നു.

Ads by Google
Advertisement
Friday 19 Dec 2025 08.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW