Friday, March 13, 2026 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 08.17 AM

രോഗിക്ക്‌ ചികിത്സ നിഷേധിച്ച സംഭവം: ഡോക്‌ടര്‍ക്കെതിരേ വകുപ്പുതല അന്വേഷണം

മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ യുവാവിന്‌ ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്‌ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി.
മാവേലിക്കര താമരക്കുളം ശാന്തി ഭവനില്‍ സുഭാഷ്‌(47) ആണ്‌ പരാതിക്കാരന്‍. ശസ്‌ത്രക്രിയ വിഭാഗത്തിലെ ഡോ.ബിന്ദുവിനെതിരെയാണ്‌ ഇയാള്‍ ആശുപത്രി സൂപ്രണ്ട്‌ ഉള്‍പ്പടെയുള്ളവര്‍ക്ക്‌ പരാതി നല്‍കിയിട്ടുള്ളത്‌.
ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഡോ.കെ.എ.ജിതേഷ്‌ പരാതിക്കാരന്റെയും സംഭവ സ്‌ഥലത്ത്‌ ഉണ്ടായിരുന്നവരുടെയും മൊഴികള്‍ ശേഖരി ക്കുകയയും ഡോക്‌ടറോഡ്‌ വിശദീകരണം തേടുകയും ചെയ്‌തിരുന്നു.
ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട്‌ ഡി.എം.ഒയ്‌ക്ക് കൈമാറുമെന്നും ഡോ.കെ.എ.ജിതേഷ്‌ അറിയിച്ചു.
ബുധനാഴ്‌ച കാലിലെ മുറിവ്‌ സംബന്ധിച്ച പരിശോധനയ്‌ക്കായി ശസ്‌ത്രക്രിയ ഒ.പി എത്തിയതായിരുന്നു സുഭാഷ്‌. ഇയാളുടെ ടോക്കണ്‍ നമ്പര്‍ വിളിച്ചതില്‍ പ്രകാരം ഭാര്യയുടെ സഹായത്തോടെ പരിശോധന മുറിയിലേക്ക്‌ എത്തി.
ഈ സമയം മറ്റൊരു സ്‌ത്രീ ഇവരെ കടന്ന്‌ ഡോക്‌ടറിന്‌ സമീപമുള്ള സ്‌റ്റൂളില്‍ ഇരുന്നു. അധികസമയം നില്‍ക്കാനാകില്ലെന്നും തന്റെ ടോക്കണ്‍ നമ്പരാണ്‌ വിളിച്ചതെന്നും സുഭാഷ്‌ പറഞ്ഞതിനെ തുടര്‍ന്ന്‌ ഡോക്‌ടര്‍ പരിശോധന മുറിയില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു. കാരണ മറിയാതെ പരിശോധനാ മുറിയില്‍ കാത്തിരുന്ന സുഭാഷിനോടും ഭാര്യയോടുമായി 45 മിനിറ്റിന്‌ ശേഷം എത്തിയ ഡോക്‌ടര്‍ ഇയാള്‍ പുറത്ത്‌ പോയില്ലെങ്കില്‍ താന്‍ ആരേയും പരിശോധിക്കില്ലായെന്ന്‌ പറഞ്ഞ ശേഷം വീണ്ടും അവിടെനിന്നും ഇറങ്ങിപ്പോയി എന്നാണ്‌ സുഭാഷ്‌ കൊടുത്ത പരാതിയില്‍ പറയുന്നത്‌.

Ads by Google
Advertisement
Friday 19 Dec 2025 08.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW