-->
ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി/ താലൂക്ക് നിയമ സേവന കമ്മിറ്റി പാരാലീഗല്‍ വളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നു. സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന ജന വിഭാഗങ്ങള്‍ക്ക് വിവിധ രൂപങ്ങളില്‍ സൗജന്യമായി നിയമസഹായം നല്‍കുന്ന സംവിധാനമാണ് നിയമ സേവന അതോറിറ്റി/കമ്മിറ്റി. അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യത- എസ്.എസ്.എല്‍.സി.
അപേക്ഷകരെ നിയമാനുസൃതമായി തെരഞ്ഞെടുത്ത് പരിശീലനം നല്‌കുന്നതാണ്. താത്‌പര്യമുള്ളവര്‍ നിശ്‌ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തില്‍ 22ന് വൈകുന്നേരം അഞ്ചിനു മുമ്പായി ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിലോ/അതത് താലൂക്ക് നിയമസേവന കമ്മിറ്റി ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം ഈ ഓഫീസുകളില്‍ ലഭ്യമാണ്. ഫോണ്‍: 0477-2262495.