-->
കോന്നി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ കോന്നി അടവിയിലെ മുളങ്കുടിലുകള്‍ നാശാവസ്‌ഥയിലായിട്ട് നാളുകളായി. കോന്നി ഇക്കോ ടൂറിസത്തോടുള്ള വനം വകുപ്പിന്റെ അവഗണനയാണ് ഇതിന്‌് കാരണം.മരമുകളിലെ വീടാണ് ഇവിടുത്തെ ആകര്‍ഷണ കേന്ദ്രം. എന്നാല്‍ ഇതും ചോര്‍ന്നൊലിക്കുന്ന സ്‌ഥിതിയിലാണ്. മേല്‍ക്കൂരയ്‌ക്ക് മേല്‍ ടര്‍പോളിന്‍ വലിച്ചുകെട്ടിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തീര്‍ക്കാവുന്ന തരത്തിലുള്ള അറ്റകുറ്റപ്പണികളാണ് പലതും . മൂന്നു മുളങ്കുടിലുകള്‍ക്കു വേണ്ടിവരുന്നത് നാമമാത്രമായ തുകയാണ്.. എന്നാല്‍ ഇടയ്‌ക്കിടെ എസ്‌റ്റിമേറ്റ് എടുത്ത് പോകുന്നതല്ലാതെ മാസങ്ങള്‍ കഴിഞ്ഞും നവീകരണത്തിനു നടപ്പടിയില്ല. ക്രിസ്‌മസ് അവധിയാണ് വരാന്‍ പോകുന്നത്. എല്ലാവര്‍ഷവും നൂറുകണക്കിന് സഞ്ചാരികളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി ചേരുന്നത്. തെങ്കാശി, മേക്കര , ചെങ്കോട്ട, തുടങ്ങിയ മേഖലയില്‍ നിന്നും ധാരാളം പേര്‍ എത്താറുണ്ട്‌്. മുളങ്കുടിലുകള്‍ ബുക്ക് ചെയ്യുന്നതിനായി ഒട്ടേറെ സഞ്ചാരികള്‍ അന്വേഷിക്കുന്നുണ്ട്. ഈ നിലയില്‍ നവീകരണം വൈകിയാല്‍ സീസണില്‍ ലഭിക്കാവുന്ന മികച്ച വരുമാനം നഷ്‌ടമാകും. എട്ടു വര്‍ഷം മുന്‍പ് മുളങ്കുടിലുകള്‍ നിര്‍മിച്ച് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ മാസങ്ങളോളം തുടര്‍ച്ചയായി എല്ലാ മുളങ്കുടിലുകളും ബുക്കിങ് ഉണ്ടായിരുന്നതാണ്.
കാടിനെ അറിഞ്ഞ് കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും സാമിപ്യമറിഞ്ഞ് കാട്ടാറിന്റെ തീരത്തെ മുളങ്കുടിലുകളില്‍ രാപാര്‍ക്കാനായി അവധിക്കാലങ്ങളില്‍ ഒട്ടേറെ സഞ്ചാരികളാണ് അന്വേഷിച്ചെത്തുന്നത്. എന്നാല്‍ കോന്നി ഇക്കോ ടൂറിസം പദ്ധതിയെ തകര്‍ക്കുന്ന നിലപാടുകളാണ് വനം അധികൃതര്‍ സ്വീകരിച്ചു കാണുന്നത്.
സീസണ്‍ അടുത്തിട്ടും അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പോലും ഇതുവരെ നീക്കം ആരംഭിച്ചിട്ടില്ല. സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള മുളം കുടിലുകള്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
വനംവകുപ്പ് കോന്നി ഡിവിഷന്‍ വന വികാസ ഏജന്‍സിയുടെ കീഴില്‍ തണ്ണിത്തോട് പേരുവാലി വനത്തില്‍ കല്ലാറിന്റെ തീരത്തായി അഞ്ച് മുളങ്കുടിലുകളും ഡൈനിങ് ഹാളു മാണുള്ളത്.ഇതില്‍ രണ്ട് മുളങ്കുടിലുകള്‍ക്കു മുകളില്‍ മരം വീണതിനെത്തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്ന അവസ്‌ഥയിലാണ്. രണ്ടു വര്‍ഷത്തിലേറെയായി നാശാവസ്‌ഥയിലാണ് കുടിലുകള്‍. നവീകരിക്കാത്തതിനാല്‍ മഴ നനഞ്ഞ് തറയും ഭിത്തിയും ഉള്‍പ്പെടെ നശിച്ചതിനാല്‍ ഇവ രണ്ടും പുനര്‍നിര്‍മിക്കേണ്ട അവസ്‌ഥയിലാണ്. എന്നാല്‍ മറ്റുള്ള മൂന്നു മുളങ്കുടിലുകള്‍ കഴിഞ്ഞ ഏപ്രില്‍ വരെ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ നല്‍കിയിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ നവീകരണത്തിനായി അടച്ചതായി ബോര്‍ഡ് വച്ചെങ്കിലും പണികള്‍ ഒന്നും നടന്നില്ല ട്രീ ടോപ് ബാംബു ഹട്ടുകളോട് അനുബന്ധിച്ചുള്ള ഡൈനിങ് ഹാളിന്റെ ബാല്‍ക്കണിയുടെ മുകള്‍ ഭാഗം ദ്രവിച്ച് അടര്‍ന്ന നിലയിലാണ്. ഇത്രയും കാലമായിട്ടും നവീകരണം ആരംഭിച്ചില്ല. കൂടാതെഡൈനിങ് ഹാള്‍ മഴയില്‍ ചോര്‍ന്ന് തകരുകയാണെന്നും പരാതിയുണ്ട്. കൂടാതെ ഡൈനിംഗ് ഹാളിന്റെ പിന്‍വശത്തുള്ള ബാല്‍ക്കണിയുടെ മേല്‍കൂരയും ദ്രവിച്ച് അടര്‍ന്നു വീഴാറായ അവസ്‌ഥയിലാണെന്ന് സഞ്ചാരികള്‍ അറിയിച്ചു.
നവീകരിച്ച് മികച്ച സൗകര്യങ്ങ ളൊരുക്കിയാല്‍ മുളങ്കുടിലുകളില്‍ നിന്ന് മികച്ച വരുമാനവും അതുവഴി ജീവനക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും ലഭ്യമാമുകുമെന്നിരിക്കെ,ഉദ്യോഗസ്‌ഥരുടെ താല്‍പ്പര്യങ്ങള്‍ ഇതിനു വിരുദ്ധമാണ്. മുമ്പ് കോന്നിയില്‍ നിന്നും അടവി വഴി ഗവിക്ക് സഞ്ചാരികളെ എത്തിയിരുന്ന മിനി ബസുകളും ഇപ്പോള്‍ കാണാനില്ല. കോന്നി ആനത്താവളം കേന്ദ്രീകരിച്ച് നടപ്പാക്കിയ പദ്ധതികളും കാര്യക്ഷമമല്ല. ഇവിടെ ആവശ്യത്തിലധികം ജീവനക്കാര്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെ ഉള്ളവയുടെ സ്‌ഥിതി ഏറെ ദയനീയമാണ്.