-->
അടൂര്‍ : കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന നവകേരളം എന്ന ആശയത്തിന്റെ നിര്‍വഹണത്തില്‍ കേരളത്തിലെ റവന്യൂ ജീവനക്കാര്‍ വഹിക്കുന്ന പങ്ക് സുപ്രധാനമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.ജീവനക്കാരുടെ വിവിധങ്ങളായ വിഷയങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.
ഇവ വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഗൗരവമായി ചര്‍ച്ചചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ നടന്ന കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റാഫ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആര്‍.ഡി എസ.് എ ജില്ലാ പ്രസിഡന്റ്‌സി.കെ.സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘടന റിപ്പോര്‍ട്ട് സംസ്‌ഥാന ട്രഷറര്‍ ഹരിദാസ് ഇറവങ്കരഅവതരിപ്പിച്ചു.സമ്മേളനത്തെ ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആര്‍.രമേശ്,, സംസ്‌ഥാന സെക്രട്ടറി സി.ബിനില്‍,ജില്ലാ സെക്രട്ടറി ജി. അഖില്‍, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ കെ.പ്രദീപ് കുമാര്‍, എന്‍. അനില്‍, അനീഷ് കുമാര്‍ സി, ജില്ലാ പ്രസിഡന്റ് ആര്‍. മനോജ് കുമാര്‍, മഞ്‌ജു ഏബ്രഹാം, പി.എസ്. മനോജ് കുമാര്‍ എന്നിവര്‍ പ്രസംിച്ചു. പവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി മഹേഷ് :ബി യും വരവ് -ചെലവ് കണക്ക് ജില്ലാ ട്രഷറര്‍ സിന്ധുപിളളയും.
അവതരിപ്പിച്ചു. രജോയിന്റ് സെക്രട്ടറി ഷിബുലാലും ജില്ലാ ജോയിന്റ് സെക്രട്ടറിഅനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി പി.എസ് . മനോജ് കുമാര്‍ (പ്രസിഡന്റ ),മഹേഷ് ബി. (സെക്രട്ടറി), സിന്ധു പിള്ള (ട്രഷറര്‍) വനിതാ കമ്മിറ്റി പ്രസിഡന്റ് സിജി ഹുസൈന്‍ (പ്രസിഡന്റ ) ദീപ്‌തി എസ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.