Friday, March 13, 2026 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.36 AM

പന്തളം നഗരസഭയും കുളനട പഞ്ചായത്തും എല്‍.ഡി.എഫ്‌. പിടിച്ചു; തെക്കേക്കര ബി.ജെ.പിക്ക്‌

പന്തളം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയും കുളനട പഞ്ചായത്തും ബി.ജെ.പിയില്‍ നിന്നും എല്‍.ഡി.എഫ്‌ പിടിച്ചെടുത്തു. തുമ്പമണ്‍ പഞ്ചായത്ത്‌ കോണ്‍ഗ്രസ്‌ നിലനിര്‍ത്തി. പന്തളം തെക്കേക്കര പഞ്ചായത്ത്‌ സി.പി.എമ്മില്‍ നിന്നും ബി.ജെ.പി പിടിച്ചെടുത്തു.
തുടര്‍ച്ചയായി ബിജെപി ഭരിച്ചിരുന്ന കുളനട ഗ്രാമപഞ്ചായത്തില്‍ 17 സീറ്റില്‍ 12 സീറ്റും കരസ്‌ഥമാക്കി എല്‍.ഡി.എഫ്‌ അധികാരത്തിലെത്തി.യു.ഡി.എഫ്‌ ഒരു സീറ്റില്‍ ഒതുങ്ങി,ബി.ജെ.പി നാല്‌ സീറ്റും നേടി,ബി.ജെ.പി സംസ്‌ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കുളനട അശോകന്‍ കുളനട ഗ്രാമപഞ്ചായത്തിലെ ടൗണ്‍ 15 വാര്‍ഡില്‍ പരാജയപ്പെട്ടു.ഈ വാര്‍ഡില്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയാണ്‌ വിജയിച്ചത്‌.
ബി.ജെ.പിക്ക്‌ ശക്‌തമായ പേരോട്ടം ഉണ്ടായിരുന്ന കുളനട ഗ്രാമപഞ്ചായത്തില്‍ നാല്‌ സീറ്റില്‍ തൃപ്‌തിപ്പെടേണ്ടി വന്നു.
സിപിഎം ഭരിച്ചിരുന്ന പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചെടുത്തു ആകെ 15വാര്‍ഡ്‌ ഉള്ള പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ബിജെപി 9 സീറ്റ്‌ നേടി എല്‍ഡിഎഫ്‌ നാല്‌ സീറ്റും യുഡിഎഫ്‌ രണ്ട്‌ സീറ്റിലും ഒതുങ്ങി.
യുഡിഎഫിന്‌ വേരോട്ടമുള്ള സംസ്‌ഥാനത്തെ ഏറ്റവും ചെറിയ രണ്ടാമത്തെ പഞ്ചായത്തും ജില്ലയിലെ ഒന്നാമത്തെ തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ നിലനിര്‍ത്തി ആകെ 14വാര്‍ഡ്‌ ഉണ്ടായിരുന്ന ഇവിടെ യുഡിഎഫ്‌ 12 സീറ്റിലും എല്‍ഡിഎഫും ബിജെപിയും ഓരോ സീറ്റ്‌ വീതവും നേടി.

Ads by Google
Advertisement
Thursday 18 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW