-->
മല്ലപ്പള്ളി: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെകോഴി ഫാമിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് അധികൃതര്‍നിര്‍ത്തിവയ്‌ക്കുവാന്‍ നോട്ടീസ് നല്‍കിയിട്ടും നിയമവിരുദ്ധമായിതുടരുന്നു.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ആഫീസറുടെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് പെരുമ്പെട്ടിപോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഉടമയ്‌ക്ക് സേ്‌റ്റാപ്പ് മെമ്മോ നല്‍കുവാനെത്തുകയും,ഉടമ ഉത്തരവ് കൈപ്പറ്റാതെ വെല്ലുവിളി തുടരുകയും അധികൃതര്‍ നോട്ടീസ് പതിക്കുകയും ചെയ്‌തു. നോട്ടീസ് നശിപ്പിച്ച്‌ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം തുടര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ പഞ്ചായത്തിലേക്കും കോട്ടാങ്ങല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും പ്രക്ഷോഭം സംഘടിപ്പിക്കുകയും തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്‌ഥലത്ത് എത്തുകയും ഫാമിന്റെ പ്രവര്‍ത്തനംഅടിയന്തിരമായിനിര്‍ത്തിവയ്‌ക്കണമെന്ന് കാണിച്ച് വീണ്ടും ഉത്തരവ് നല്‍കാനെത്തിയപ്പോള്‍ കൈപ്പറ്റാതെയിരുന്നതിനാല്‍ ഫാമില്‍ പതിക്കുകയും ചെയ്‌തു.
നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളെ കാറ്റില്‍ പറത്തിയും അനധി കൃതമായി പ്രവര്‍ത്തിക്കുന്ന ഫാം അടിയന്തിരമായി അടച്ചു പൂട്ടുന്നതിന് അധികൃതര്‍ തയ്യാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്‌തമായ ജനകീയ പ്രക്ഷോഭം തുടരുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.