Friday, March 13, 2026 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.36 AM

ദേവസ്വം ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരില്ല; പ്രവര്‍ത്തനം അവതാളത്തില്‍

ശബരിമല: ദേവസ്വം ഇലക്‌ ട്രിക്കല്‍ വിഭാഗത്തില്‍ ആവിശ്യത്തിന്‌ ജീവനക്കാര്‍ ഇല്ലാത്തത്‌ മൂലം വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നു. ഒരു എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍, ഒരു അസിസ്‌റ്റന്റ്‌എക്‌സിക്യൂട്ടീവ്‌എഞ്ചിനീയര്‍, ആറ്‌ എ.ഇ മാര്‍ ,നാല്‌ ഫസ്‌റ്റ് ഗ്രേഡ്‌ ഓവര്‍സിയര്‍മാര്‍, എട്ട്‌ സെക്കന്റ്‌ ഗ്രേഡ്‌ ഓവര്‍സിയര്‍മാര്‍, രണ്ട്‌ ഇലക്ര്‌ടീഷന്‍,രണ്ട്‌ ഇലക്‌ട്രിക്കല്‍ ഹെല്‍പ്പര്‍മാര്‍ ഉള്‍ പ്പെടുന്നതാണ്‌ ബോര്‍ഡിന്റെ ഇലക്ര്‌ടിക്കല്‍ വിഭാഗം.
എന്നാല്‍ മൂന്ന്‌ എ.ഇമാരുടേയും നാല്‌ ഫസ്‌റ്റ് ഗ്രേഡ്‌ ഓവര്‍ സിയര്‍മാര്‍ നാല്‌ സെക്കന്റ്‌ ഓവര്‍സിയര്‍മാര്‍,രണ്ട്‌ ഇല ക്ര്‌ടീഷ്യന്‍മാര്‍ രണ്ട്‌ ഇലക്ര്‌ടി ക്കല്‍ ഹെല്‍പ്പര്‍മാരുടെയും തസ്‌തിക ഒഴിഞ്ഞ്‌ കിടക്കുകയാണ്‌. ബോര്‍ഡിന്റെ കീഴി ലുള്ള 1240 ക്ഷേത്രങ്ങളിലെ ഇലക്ര്‌ടിട്രിക്കല്‍ സംബന്ധമായ പ്രവര്‍ത്തികളും അറ്റ കുറ്റപ്പണികള്‍ ശബരിമല യിലെ അരവണ, അപ്പം പ്ലാന്റുകള്‍ മെസ്‌, അന്നദാനം, എന്നിവിടങ്ങളിലെ യന്ത്രസംവിധാനങ്ങളുടെ ചുമതലയും സന്നിധാനത്തെ വൈദ്യുത സംവിധാനങ്ങളുടെയും പ്രവര്‍ത്തന ചുമതലയും ഇവര്‍ക്കാണ്‌.കൂടാതെ പമ്പ, നിലയ്‌ക്കല്‍ ഭാഗങ്ങളിലെ വൈദ്യുത സംവിധാനം, ശരണ പാതകള്‍, സ്വാമി അയ്യപ്പന്‍ റോഡ്‌,പമ്പ-നീലിമല -സന്നിധാനം, ചന്ദ്രാനന്ദന്‍ റോഡ്‌, ഭാഗങ്ങളിലെ വൈദ്യുത വിതരണം ഇവരുടെ മേല്‍നോട്ടത്തിലാണ്‌.
എന്നാല്‍ നിലവിലുള്ള തസ്‌തികകള്‍ അറുപത്‌ ശതമാനം ഒഴിഞ്ഞുകിട ക്കുകയാണ്‌.സന്നിധാനത്തെ പില്‍ഗ്രിം സെന്ററുകള്‍, ഡോണര്‍ ഹൗസുകള്‍, വിശ്ര മപ്പന്തലുകള്‍, ശബരി ഗസ്‌റ്റ് ഹൗസ്‌, ഓഫീസ്‌ കോംപ്ലക്‌ സ്‌, പോലീസ്‌ ബാരക്കുകള്‍,ക്യൂകോംപ്ലക്‌സുകള്‍, ക്ഷേ ത്ര സമുച്ചയം,അന്നദാനമണ്ഡപം എന്നിവിടങ്ങളിലെവൈദ്യുത വിതരണത്തിന്‌ ചുമതലയുള്ള ഈ വിഭാഗത്തില്‍ ഒരു ഇലക്ര്‌ടീഷന്‍ പോലും ഇല്ല. നാട്ടിലെ ക്ഷേ ത്രങ്ങളിലെ പണികള്‍ ടെണ്ടര്‍ ചെയ്യുന്നുണ്ടെങ്കിലും മേല്‍ നോട്ടം വഹിക്കേണ്ട ഉദ്യോഗ സ്‌ഥരുടെ അഭാവം മൂലം കോണ്‍ട്രാക്‌ടര്‍മാര്‍ തോന്നിയത്‌ പോലെ പണി ചെയ്യുന്ന അവസ്‌ഥയാണ്‌ നിലവില്‍ ഉള്ളത്‌. ഇത്രയും ജീവനക്കാരുടെ തസ്‌തിക ഒഴിഞ്ഞ്‌ കിടക്കെ മുന്‍ ബോര്‍ഡ്‌ കോട തിയുടെ അനുമതി വാങ്ങാ തെ ഒരു ഇലക്ര്‌ടിക്കല്‍ സബ്‌ ഡിവിഷന്‍ ഓഫീസ്‌ പുതിയ തായി 2024 ഡിസംബറില്‍ രൂപീകരിച്ചത്‌.ഇതിലെക്ക്‌ ഇലക്ര്‌ടിക്കല്‍ ഡിവിഷനിലെജീവനക്കാരെ മാറ്റി നിയമിക്കുകയായിരുന്നു
.ഇതോടെ ഇവര്‍ ജോലി ചെയ്‌തിരുന്ന ഡിവിഷന്‍ ഓഫീസില്‍ ആവിശ്യത്തിന്‌ ജിവനക്കാരില്ലാതെയായി.20 ലക്ഷം രൂപവരെയുള്ള ഇലക്ര്‌ടിക്കല്‍ വര്‍ക്കുകളുടെ ബില്ലുകള്‍ പാസാക്കി തുക നല്‌കേണ്ട തും പത്ത്‌ ലക്ഷം രൂപ വരെയുള്ള ഇലക്ര്‌ടിക്കല്‍ പ്രവര്‍ ത്തികള്‍ക്ക്‌ കരാര്‍ അനുമ തി നല്‌കേകേണ്ടതും അഞ്ച്‌ ലക്ഷം രൂപ വരെയുള്ള പ്രവര്‍ത്തികള്‍ക്ക്‌ ഭരണാനുമതി നല്‌കേണ്ടതും ഈ പ്രവര്‍ത്തികള്‍ എല്ലാം തന്നെ എസ്‌റ്റിമേറ്റുകള്‍ പരിശോധിച്ച്‌ ഇ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീ കരിക്കേണ്ടത്‌ ഇലക്ര്‌ടിക്കല്‍ ഡിവിഷന്റെ ചുമതലയാണ്‌.
ഇത്രയും ഭാരിച്ച ഉത്തരവാദി ത്വമുള്ള ആഫീസില്‍ നിന്നു മാണ്‌ പുതിയ ഓഫീസ്‌ തുട ങ്ങിയപ്പോള്‍ ജീവിക്കാരെ അവിടേക്ക്‌ മാറ്റിയത്‌.
പുതി യ ഇലക്ര്‌ടിക്കല്‍ സബ്‌ ഡിവിഷന്‍ ഓഫീസ്‌ മാവേലി ക്കര തുടങ്ങിയെങ്കിലും പുതിയ തസ്‌തിക ഒന്നും സൃഷ്‌ടിച്ചിട്ടില്ല ഇതോടെ ചെങ്ങന്നൂര്‍ ഇലക്ര്‌ടിക്കല്‍ ഡിവിഷന്റെ പ്രവര്‍ത്തനം താളം തെറ്റി.

Ads by Google
Advertisement
Thursday 18 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW