Friday, March 13, 2026 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.36 AM

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നീക്കത്തിനെതിരേ ഐ.എന്‍.ടി.യു.സി. പ്രതിഷേധം

uploads/news/2025/12/816625/3.jpg

വൈക്കം: തൊഴിലുറപ്പ്‌ പദ്ധതി തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഐ.എന്‍.ടി.യു.സി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും വൈക്കം ഹെഡ്‌ പോസ്‌റ്റ് ഓഫീസിന്‌ മുന്നില്‍ സായാഹ്ന ധര്‍ണയും നടത്തി. തൊഴിലുറപ്പ്‌ പദ്ധതിയില്‍ നൂറുശതമാനവും കേന്ദ്ര ഫണ്ടായിരുന്നത്‌ ആറുപത്‌ ശതമാനമായി കുറച്ച നടപടി പിന്‍വലിക്കുക, പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്‌ എടുത്തു കളയുക, ഗാന്ധിജിയുടെ പേര്‌ നീക്കം ചെയ്‌ത നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം നടത്തിയത്‌.
പോസ്‌റ്റ് ഓഫീസിന്‌ മുന്നില്‍ നടന്ന സമരം ഐ.എന്‍.ടി.യു.സി സംസ്‌ഥാന സെക്രട്ടറി പി.വി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. റീജിയണല്‍ പ്രസിഡന്റ്‌ പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ ഭാരവാഹികളായ കെ.വി ചിത്രാംഗതന്‍, യു.ബേബി, കെ.എന്‍ വേണുഗോപാല്‍, ടി.ആര്‍ ശശികുമാര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കുര്യാക്കോസ്‌ തോട്ടത്തില്‍, മണ്ഡലം പ്രസിഡന്റുമാരായ മോഹന്‍ കെ.തോട്ടുപുറം, വര്‍ഗീസ്‌ പുത്തന്‍ചിറ, കെ.സുരേഷ്‌ കുമാര്‍, കെ.എന്‍ ദേവരാജന്‍, പി.എം ബിനു, സിറിയക്‌ ജോസഫ്‌, ബിജു കണ്ടത്തില്‍, പി.ആര്‍ തിലകന്‍, വി.അരവിന്ദന്‍, ഷാജി തച്ചപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 18 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW