Friday, March 13, 2026 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.36 AM

'കോട്ടയത്തേക്ക്‌ പുതിയ ട്രെയിനുകള്‍ വേണം, ആറ്‌ ട്രെയിനുകള്‍ കോട്ടയത്തേക്ക്‌ നീട്ടണം'

കോട്ടയം: കോട്ടയത്തേയ്‌ക്കു പുതിയ ട്രെയിനുകള്‍ ആരംഭിക്കണമെന്ന്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി. എല്ലാ അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ആറ്‌ പ്ലാറ്റ്‌ ഫോമുകള്‍ ഉള്ള സ്‌റ്റേഷനാണ്‌ കോട്ടയം. ഇപ്പോള്‍ എറണാകുളം വരെ സര്‍വ്വീസ്‌ നടത്തുന്ന ട്രയിനുകള്‍ കോട്ടയത്തേക്ക്‌ നീട്ടണമെന്നും കേന്ദ്ര റയില്‍വേ മന്ത്രിയോട്‌ എം.പി. ആവശ്യപ്പെട്ടു.
എറണാകുളം - ബം?ൂരു ഇന്റര്‍സിറ്റി,കാരക്കല്‍ - എറണാകുളം, ലോകമാന്യ തിലക്‌ -എറണാകുളം,മഡ്‌ഗാവ്‌ - എറണാകുളം,പൂനെ- എറണാകുളം, കണ്ണൂര്‍- എറണാകുളം എന്നീ എക്‌സ്പ്രസ്‌ ട്രയിനുകള്‍ കോട്ടയം വരെ നീട്ടണമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി ആരംഭിച്ച കൊല്ലം എറണാകുളം - മെമ്മു ട്രയിന്‍ ഇപ്പോള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസില്ല. ഇത്‌ ആഴ്‌ചയിന്‍ എല്ലാ ദിവസവും ആക്കണം. ഈ ട്രയിന്‌ കാഞ്ഞിരമറ്റം, ചിങ്ങവനം സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ്‌ അനുവദിക്കണം.
എറണാകുളം - കായംകുളം മെമ്മു പാസഞ്ചര്‍ ട്രയിന്‌ ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്‌, മുളന്തുരുത്തി സ്‌റ്റേഷനുകളിലും, വേണാട്‌ എക്‌സ്പ്രസിന്‌ വൈക്കം റോഡ്‌ സ്‌റ്റേഷനിലും,വഞ്ചിനാട്‌,മലബാര്‍ എക്‌സ്പ്രസ്‌ ട്രയിനുകള്‍ക്ക്‌ ഏറ്റുമാനൂരിലും സ്‌റ്റോപ്പ്‌ അനുവദിക്കണമെന്നും എം.പി.ആവശ്യപ്പെട്ടു. ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട വിവിധ സേ്‌റ്റഷനുകളില്‍ നടപ്പാക്കേണ്ട വിവിധ വികസന ആവശ്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Thursday 18 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW