Friday, March 13, 2026 Last Updated 10 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.36 AM

കേരളാ കോണ്‍ഗ്രസ്‌ -എമ്മിന്റെ പുറകേ യു.ഡി.എഫ്‌. പോയിട്ടില്ല: തിരുവഞ്ചൂര്‍

കോട്ടയം: കേരള കോണ്‍ഗ്രസ്‌ -എമ്മിന്റെ പുറകേ യു.ഡിഎഫ്‌ പോയിട്ടില്ലെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. ജില്ലയിലെ ഒന്നാംകക്ഷി കോണ്‍ഗ്രസാണ്‌. യു.ഡി.എഫിന്റെ ഏറ്റവും വലിയ രാഷ്ര്‌ടീയ വിജയവും കോട്ടയത്താണെന്നും പ്രസ്‌ ക്ലബിന്റെ മീറ്റ്‌ ദ്‌ പ്രസില്‍ പങ്കെടുത്ത്‌ അദ്ദഹം പറഞ്ഞു.
ജില്ലയില്‍ യു.ഡി.എഫിന്‌ 645 സീറ്റുകള്‍ അധികമായി ലഭിച്ചു. വോട്ടിംഗ്‌ റേറ്റില്‍ 57 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്‌. എല്‍.ഡി.എഫ്‌ 418 സീറ്റുകള്‍ 320 ആയി കുറഞ്ഞു. 23 ശതമാനം വോട്ടാണ്‌ എല്‍.ഡി.എഫിനു കുറവുണ്ടായത്‌. വാഗ്‌ദാനങ്ങള്‍ മാത്രം നല്‍കിയ ഒമ്പതു വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നതിനുള്ള തെളിവും പ്രതിഷേധവുമാണ്‌ പ്രതിഫലിച്ചത്‌.
അതിദരിദ്രരില്ലെന്ന അവകാശ വാദം മുഴക്കിയവര്‍ കോട്ടയത്ത്‌ ഉച്ചയ്‌ക്ക് പൊതിച്ചോറിന്‌ കാത്തു നില്‍ക്കുന്നവരെ പോയി കാണണം. കോട്ടയം മെഡിക്കല്‍ കോളജില്‍ സൗജന്യ ചികിത്സ നിലച്ചു. ഓപ്പറേഷന്‍ വേണമെങ്കില്‍ അതിനുള്ള സാമഗ്രികളുമായി എത്തേണ്ട അവസ്‌ഥയാണ്‌.
ശബരിമല അയ്യപ്പനെ പരാമര്‍ശിച്ചുള്ള പാരഡിഗാനത്തില്‍ യു.ഡി.എഫിന്‌ പങ്കില്ല. പാരഡി ഗാനം കേട്ടാല്‍ എല്ലാവരും ആസ്വദിക്കും. അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. യു.ഡി.എഫ്‌ എക്കാലത്തും ഭക്‌തര്‍ക്കൊപ്പമാണ്‌. ഒരു പോറ്റിയുടെയും മുമ്പില്‍ കീഴങ്ങിയിട്ടില്ല.

Ads by Google
Advertisement
Thursday 18 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW