-->
ആലുവ: റെയില്‍വേ സ്‌റ്റേഷന്റെ മേല്‍ക്കൂരയില്‍ കയറിയ ആള്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ഹൈടെന്‍ഷന്‍ ലൈന്‍ ഓഫ് ചെയ്‌തതിനാല്‍ വന്‍ അപകടം ഒഴിവായി. ഏറെ പണിപ്പെട്ടാണ് ആര്‍പിഎഫ് ഇയാളെ താഴെയിറക്കിയത്.
ഇന്നലെ പുലര്‍ച്ചെ 6.15 ഓടെയാണ് ഒരാള്‍ റെയില്‍വെ സ്‌റ്റേഷന്റെ മേല്‍ക്കൂരക്ക് മുകളിലൂടെ നടക്കുന്നത് ആര്‍.പി.എഫ് ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹൈ വോള്‍ട്ടേജ് കടന്നു പോകുന്ന ലൈനിന് തൊട്ടടുത്തായത്താല്‍ എത് നിമിഷവും വൈദ്യുതി പ്രവാഹമുണ്ടാകാവുന്ന സ്‌ഥിതിയിലായതിനാല്‍ ആര്‍.പി. എഫ്‌ന് അടുക്കാനായില്ല.
വൈദ്യുതി ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഇയാളെ പിടികൂടാനായത്. അഗ്നി രക്ഷാ സേനയെത്തിയെങ്കിലും അവരും ഇറങ്ങാന്‍ തയ്യാറായില്ല. പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ മേല്‍ക്കൂരയിലൂടെ ഓടി.ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ ഇറക്കിയത്. ഒരു മണിക്കൂറോളം ഇരു ദിശകളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു വെസ്‌റ്റ് ബംഗാള്‍ സ്വദേശിയായ കൈലാഷ് റായാണ് പിടിയിലായത് പത്തോളം ട്രെയിനുകളാണ് പിടിച്ചിട്ടത്. ആര്‍ പി എഫ് ആലുവ ഇന്‍സ്‌പെക്‌ടര്‍ എ പി വേണു എസ്‌ഐ മാരായ ,മണികണ്‌ഠന്‍ സുരേഷ് കുമാര്‍ ,സുരേന്ദ്രന്‍ , എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.