Thursday, March 12, 2026 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.34 AM

ഗാന്ധി നിന്ദയ്‌ക്കെതിരേ ഡിസിസിയുടെ പ്രതിഷേധം

uploads/news/2025/12/816607/2.jpg

കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനും, മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
കോണ്‍ഗ്രസ്‌ രാഷ്ര്‌ടീയകാര്യസമിതി അംഗം കെ.പി ധനപാലന്‍ ഉദ്‌ഘാടനം ചെയ്‌തു. സാധാരണക്കാരുടെ ദാരിദ്ര്യമകറ്റുന്ന തൊഴിലുറപ്പ്‌ പദ്ധതി തന്നെ ഇല്ലാതാക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന്‌ ധനപാലന്‍ ആരോപിച്ചു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ജനകീയമായ പദ്ധതികളെല്ലാം ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്‌.
കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ പരസ്‌പരം പോരടിച്ച്‌ തൊഴിലുറപ്പ്‌ പദ്ധതി ഇല്ലാതാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌ അധ്യക്ഷ പ്രസംഗം നടത്തി. ടി ജെ വിനോദ്‌ എം എല്‍ എ, കെപിസിസി ഭാരവാഹികളായ വിജെ പൗലോസ്‌, ജയ്‌സണ്‍ ജോസഫ്‌, ഐ.കെ രാജു, അബ്‌ദുല്‍ മുത്തലിബ്‌, എന്‍.വേണുഗോപാല്‍, ടോണി ചമ്മിണി, കെ.എം സലിം, നേതാക്കളായ ഡൊമിനിക്‌ പ്രസന്റേഷന്‍ , കെ.കെ ഇബ്രാഹിംകുട്ടി, എം.ഒ ജോണ്‍, മനോജ്‌ മൂത്തേടന്‍, സുനില സിബി, കെ.ബി മുഹമ്മദ്‌ കുട്ടി മാസ്‌റ്റര്‍, സിജോ ജോസഫ്‌, എം.പി ശിവദത്തന്‍, ജോസഫ്‌ ആന്റണി, കെ.വി.പി കൃഷ്‌ണകുമാര്‍, എം.ജെ ടോമി, എന്‍.ആര്‍ ശ്രീകുമാര്‍, പോളച്ചന്‍ മണിയന്‍കോട്‌, എം.എ ചന്ദ്രശേഖരന്‍, കെ.എം റഹീം, മഹേഷ്‌ കുമാര്‍, ബാബു പുത്തനങ്ങാടി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 18 Dec 2025 08.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW