Thursday, March 12, 2026 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.34 AM

ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ കലക്‌ടറുമായി കൂടിക്കാഴ്‌ച നടത്തി

കാക്കനാട്‌: കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലയില്‍ എത്തിയ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സഞ്‌ജയ്‌ കുമാര്‍ ജില്ലാ കലക്‌ടര്‍ ജി. പ്രിയങ്കയുമായി കൂടിക്കാഴ്‌ച നടത്തി.
ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍, എഫ്‌.എല്‍.സി സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കായി നാളെ കൊച്ചിയില്‍ നടക്കുന്ന ഏകദിന ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനാണ്‌ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ജില്ലയില്‍ എത്തിയത്‌. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ്‌ ശില്‍പശാല സംഘടിപ്പിക്കുന്നത്‌. വിവിപാറ്റ്‌, ഇലക്രേ്‌ടാണിക്‌ വോട്ടിംഗ്‌ യന്ത്രങ്ങള്‍ എന്നിവയുടെ ആദ്യഘട്ട പരിശോധനക്കുള്ള പരിശീലനം നല്‍കുകയാണ്‌ ശില്‍പശാലയുടെ ലക്ഷ്യം. ജില്ലാ കളക്‌ടറുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ സബ്‌ കളക്‌ടര്‍ ഗ്രന്ഥേ സായി കൃഷ്‌ണ, ഡെപ്യൂട്ടി കളക്‌ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 18 Dec 2025 08.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW