-->
ആലപ്പുഴ: മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നാമം നീക്കം ചെയ്യാമെന്ന് ബി.ജെപിയുടെയും, നരേന്ദ്ര മോദിയുടെയും താത്‌പര്യം മലര്‍പൊടിക്കാരന്റെ സ്വപ്‌നമാമെന്ന് ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമരപഥങ്ങളില്‍ സമരകാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി പൊരുതിയ മഹാനായ നേതാവാണ് മഹാത്മാഗാന്ധി.
നാട്ടിലെ അന്നത്തെ ബി.ജെ.പിക്കാരായ സവര്‍ക്കര്‍ അടക്കമുള്ള ആര്‍.എസ്.എസ് സംഘപരിവാര്‍ നേതാക്കളെ ബ്രിട്ടീഷുകാര്‍ തടവിലാക്കിയപ്പോള്‍ മാപ്പ് എഴുതി കൊടുത്തു അവിടുന്നു മോചനം നേടിയതു പോലെ ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്‌ത് ഒരിക്കല്‍ പോലും ഏതെങ്കിലും തരത്തില്‍ തന്റെ പോരാട്ടങ്ങള്‍ക്ക് സന്ധിചെയ്‌ത വ്യക്‌തിയായിരുന്നില്ല ഗാന്ധിജി. ഏതെങ്കിലും പദ്ധതികളുടെ പേരില്‍നിന്ന് അദ്ദേഹത്തിന്റെ നാമം വെട്ടി മാറ്റിയാലും ഗാന്ധിജയുടെ നാമം ജനഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി യുടെ ആഭിമുഖ്യത്തില്‍ പട്ടണത്തില്‍ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബാബുപ്രസാദ്.
ഡി. സുഗതന്‍, എ.എ.ഷുക്കൂര്‍, എം. ലിജു, ഷാനിമോള്‍ ഉസ്‌മാന്‍, നെടുമുടി ഹരികുമാര്‍, ടി. സുബ്രഹ്‌മണ്യദാസ്, ജി.സഞ്‌ജീവ് ഭട്ട്, മോളി ജേക്കബ്, പി.ജെ. മാത്യു, ജി.മാനോജ്‌കുമാര്‍, സുനില്‍ ജോര്‍ജ്‌്, ടി.വി. രാജന്‍, ആര്‍. അംജിത്ത്‌കുമാര്‍, കെ.നൂറുദ്ദീന്‍ കോയ, ആര്‍.ആര്‍ ജോഷിരാജ്, എം.എസ് സര്‍ജു, സോളമന്‍ പഴമ്പാശേരി, ശ്രീലത ജയകുമാര്‍, അമ്പിളി അരവിന്ദ്, റഹ്‌മത്ത്, സി.എസ്. ഷോളി, സി.ജ്യാതിമോള്‍, സിനി ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി.