-->
ചേര്‍ത്തല: യു.ഡി.എഫ്. പ്രവര്‍ത്തകനും ഓട്ടോറിക്ഷ തൊഴിലാളിയുമായ ഷിബു പാല്ല്യത്തറയെ എല്‍.ഡി.എഫുകാര്‍ മര്‍ദിച്ചതായി പരാതി. പട്ടണക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡിലെ വെട്ടയ്‌ക്കല്‍ അരാശുപുരത്തായിരുന്നു സംഭവം. പഞ്ചായത്ത് തെര ഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്‌ഥാനാര്‍ഥി ഇവിടെ വിജയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷിബുവിനെ മര്‍ദിച്ചതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വെട്ടയ്‌ക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം നടത്തി.
കെ.പി.സി.സി സെക്രട്ടറി എസ്. ശരത്ത് ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് റഫീക്ക്, ജോസുകുഞ്ഞ് പിള്ളേകാട്ടില്‍ കല്ലുപുരക്കല്‍, സജിമോള്‍, ടി.എ. ബേബിച്ചന്‍, റോസമ്മ അഗസ്‌റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.