Friday, March 13, 2026 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.32 AM

വീയപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.സി. സംവരണം; നിയമോപദേശം തേടി മുന്നണികള്‍

എടത്വാ: പ്രസിഡന്റ്‌ സ്‌ഥാനം എ.സി. സംവരണമായ വീയപുരം ഗ്രാമപഞ്ചായത്തില്‍ സ്‌ഥാനത്തെചൊല്ലി തര്‍ക്കം. നിയമോപദേശം തേടി മുന്നണികള്‍. 14 അംഗ ഗ്രാമസഭയില്‍ യു.ഡി.എഫ്‌ ആറിലും എല്‍.ഡി.എഫ്‌ അഞ്ചിലും ബി.ജെ.പി മൂന്ന്‌ സീറ്റിലും വിജയിച്ചിരുന്നു. പ്രസിഡന്റ്‌ എസ്‌.സി. വനിത സംവരണ പഞ്ചായത്തില്‍ യു.ഡി.എഫില്‍നിന്ന്‌ സംവരണ സീറ്റില്‍ മത്സരിച്ച സ്‌ഥാനാര്‍ഥി വിജയിച്ചിരുന്നില്ല. ഇതോടെ യു.ഡി.എഫിന്‌ ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍നിന്ന്‌ എസ്‌.സി. വനിതാ സംവരണ സീറ്റില്‍ വിജയിച്ച പി. ഓമനയെ പ്രസിഡന്റാക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. അതിനിടെ 11-ാം വാര്‍ഡില്‍നിന്ന്‌ യു.ഡി.എഫ്‌. ടിക്കറ്റില്‍ വിജയിച്ച നിഷാ ജോജി പട്ടികജാതി സമുദായത്തില്‍പെട്ട അംഗമാണെന്ന്‌ അറിഞ്ഞതോടെ പ്രസിഡന്റ്‌ സ്‌ഥാനം യു.ഡി.എഫ്‌ ആവശ്യപ്പെട്ടു. 144 വോട്ടിന്‌ വിജയിച്ച നിഷ പട്ടികജാതി അംഗമാണെന്ന്‌ വൈകിയാണ്‌ നേതൃത്വം അറിയുന്നത്‌. രണ്ട്‌ എസ്‌.സി. വനിതകളെ യു.ഡി.എഫ്‌. മത്സര രംഗത്ത്‌ ഇറക്കിയെങ്കിലും രണ്ടു പേരും പരാജയപ്പെട്ടിരുന്നു.
നിഷാ ജോജി പട്ടികജാതി വിഭാഗക്കാരയാണെന്ന്‌ അറിഞ്ഞതോടെ പ്രസിഡന്റ്‌ സ്‌ഥാനം യു.ഡി.എഫിന്‌ ആവശ്യപ്പെട്ടെങ്കിലും എല്‍.ഡി.എഫ്‌ പ്രതിഷേധവുമായി രംഗത്തുവന്നു. നിഷയുടെ ഭര്‍ത്താവ്‌ ജോജിയും കുടുംബവും ക്രിസ്‌ത്യന്‍ മതവിശ്വാസിയും പള്ളിയില്‍ പോകുന്ന കുടുംബവുമാണ്‌. എന്നാല്‍ നിഷയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കള്‍ എസ്‌.സി സമുദായത്തില്‍ ഉള്‍പ്പെട്ടതാണ്‌. നിഷ എസ്‌.സി. സമുദായത്തില്‍പ്പെട്ട അംഗമാണന്ന്‌ സമീപ വാസികളും ഇപ്പോഴാണ്‌ അറിയുന്നത്‌. സര്‍ട്ടിഫിക്കറ്റില്‍ എസ്‌. സി. സമുദായമെന്ന്‌ അറിഞ്ഞതോടെ യു.ഡി.എഫ്‌ പ്രസിഡന്റ്‌ സ്‌ഥാനം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ അലഹബാദ്‌ ഹൈക്കോടതിയില്‍ മുന്‍പ്‌ സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്‌. എസ്‌.സി. സമുദായം മതപരിവര്‍ത്തനം നടത്തി മറ്റൊരു മതത്തില്‍ ചേര്‍ന്നാല്‍ ആനുകൂല്യം ലഭിക്കില്ലെന്നാണ്‌ വിധി പുറപ്പെടുവിച്ചിരുന്നത്‌. ഈ വിധി ചൂണ്ടിക്കാട്ടിയാണ്‌ എല്‍.ഡി.എഫ്‌ പ്രതിഷേധിക്കുന്നത്‌. ഇടതു-വലതു മുന്നണികള്‍ പ്രശ്‌നത്തില്‍ നിയമോപദേശവും തേടുന്നുണ്ട്‌.

Ads by Google
Advertisement
Thursday 18 Dec 2025 08.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW