-->
കുട്ടനാട്: ഓരുവെള്ള ഭീഷണിയും യൂറിയ ക്ഷാമവും കാരണം നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍.
തോട്ടപ്പളളി സ്‌പില്‍വേ ഷട്ടറിനിടയിലൂടെയും മുകളിലൂടെയും ഉപ്പുവെള്ളം കുട്ടനാടന്‍ പാടശേഖരങ്ങളിലേക്ക് കയറുകയാണ്.
കഴിഞ്ഞ സീസണിലും ഇതുപോലെ ഓരുവെള്ളം കയറി 500 കോടി രൂപയിലധികം രൂപയുടെ കൃഷി നശിച്ചിരുന്നു.
അന്ന് കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച നഷ്‌ടപരിഹാരം പോലും ഇന്നുവരെ നല്‌കിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ഷട്ടര്‍ പുതുക്കി പണിയാനും ഷട്ടറിന് ബലക്ഷയമുണ്ടാകുന്നതും സ്വഭാവികമായി അടയുന്നതുമായ പൊഴിമുഖത്തെ നിരന്തര കരിമണല്‍ ഖനനം ഒഴിവാക്കണമെന്നും നെല്‍കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നതാണ്.
ഈ ദുരന്തം തടയാന്‍ മണല്‍ ചാക്ക് ഷട്ടറിനേക്കാള്‍ ഉയരത്തില്‍ അടുക്കിയോ പൊഴിമുഖമടച്ചോ വേലിയേറ്റം മൂലമുള്ള ഓരുവെളളം കയറ്റം നിയന്ത്രിക്കാനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്നും യൂറിയയുടെ ലഭ്യത ഉറപ്പു വരുത്തുകയും യൂറിയ ലഭിക്കാന്‍ മറ്റു സാധനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വ്യാപാര സ്‌ഥാപനങ്ങക്കെതിരെ നടപടി എടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഫസല്‍ ബീമാ ഇന്‍ഷുറന്‍സില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ടര്‍ക്ക് നിവേദനം നല്‍കി.
ഉടന്‍ പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ ശക്‌തമായ കര്‍ഷക സമരം നടത്തുമെന്ന് നിവേദക സംഘത്തിലുണ്ടായിരുന്ന എന്‍.കെ.എസ്.എസ് രക്ഷാധികാരി വി.ജെ. ലാലി,
സംസ്‌ഥാന പ്രസിഡന്റ് റജീന അഷറഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി.ആര്‍.സതീശന്‍, വേലായുധന്‍ നായര്‍, ഖജാന്‍ജി കെ.ബി.മോഹനന്‍, വൈസ് പ്രസിഡന്റ് കാര്‍ത്തികേയന്‍, സെക്രട്ടറി മാത്യൂ തോമസ് എന്നിവര്‍ അറിയിച്ചു.