Friday, March 13, 2026 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.32 AM

പട്ടണക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍

ചേര്‍ത്തല: യു.ഡി.എഫ്‌. അട്ടിമറി വിജയം നേടിയ പട്ടണക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും യു.ഡി.എഫ്‌ അരൂര്‍ നിയോജക മണ്ഡലം കണ്‍വീനറുമായ മനക്കോടം ഡിവിഷനില്‍ നിന്നുള്ള സി.കെ രാജേന്ദ്രനാണ്‌ പരിഗണന പട്ടികയിലെ പ്രമുഖന്‍.
ദീര്‍ഘകാ ലമായി ഇടതു പക്ഷത്തിന്റെ കൈകളിലായിരുന്നു ബ്ലോക്ക്‌ പഞ്ചായത്ത്‌ ആകെയുള്ള 15 സീറ്റുകളില്‍ ഒന്‍പതും നേടിയാണ്‌ യു.ഡി.എഫ്‌ തിരിച്ചുപിടിച്ചത്‌. ഭരണ കക്ഷിയായ ഇടതു മുന്നണി അഞ്ചു സീറ്റുകളില്‍ ഒതുങ്ങിയത്‌ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക്‌ കാരണമായിട്ടുണ്ട്‌. പാര്‍ട്ടിക്ക്‌ മേധാവിത്വമുള്ള ഡിവിഷനുകളില്‍ പോലും വോട്ടു ചേര്‍ച്ചയുണ്ടായതാണ്‌ നേതാക്കളുടെ പ്രാഥമിക നിഗമനം. ഒരു സീറ്റ്‌ നേടി എന്‍.ഡി.എയും സാന്നിധ്യം അറിയിച്ചു. പാര്‍ട്ടിക്ക്‌ ഏറെ വേരോട്ടമുള്ള നാലുകുളങ്ങരയില്‍ എന്‍.ഡി.എ അട്ടിമറി വിജയം നേടിയതും നേതൃത്വം ഗൗരവമായാണ്‌ കാണുന്നത്‌.

ഡിവിഷന്‍, വിജയികള്‍
എന്ന ക്രമത്തില്‍:

അരൂര്‍ വെസ്‌റ്റ്: വി.കെ ഗൗരീശന്‍ (യു.ഡി.എഫ്‌, ജെ.എസ്‌.എസ്‌ രാജന്‍ ബാബു വിഭാഗം).
അരുര്‍ ഈസ്‌റ്റ്: സിമില്‍ (യു.ഡി.എഫ്‌)
എരമല്ലൂര്‍: തങ്കമണി സോമന്‍ (യു.ഡി.എഫ്‌).
ചമ്മനാട്‌: ബീന സത്യന്‍ (യു.ഡി.എഫ്‌).
കുത്തിയത്തോട്‌: എം.ജി. രാജേശ്വരി (എല്‍.ഡി.എഫ്‌).
നാലുകുളങ്ങര: കൃഷ്‌ണദാസ്‌ (എന്‍.ഡി.എ).
തുറവൂര്‍: മോളി രാജേന്ദ്രന്‍ (യു.ഡി. എഫ്‌).
പൊന്നാംവെളി: ജയകൃഷ്‌ണന്‍ (എല്‍.ഡി.എഫ്‌).വയലാര്‍: സിന്ധു വാവക്കാട്‌ (യു.ഡി.എഫ്‌).
കളവംകോടം: സേതുലക്ഷ്‌മി സോമന്‍ (എല്‍.ഡി.എഫ്‌).
പട്ടണക്കാട്‌: സി.ബി മോഹന്‍ദാസ്‌ (എല്‍.ഡി.എഫ്‌).
വെട്ടയ്‌ക്കല്‍: കെ.ജി ഹെന്‍ട്രി(എല്‍.ഡി.എഫ്‌).
മനക്കോടം: സി.കെ രാജേന്ദ്രന്‍ (യു.ഡി.എഫ്‌).
ചങ്ങരം: മഞ്‌ജു സുരേഷ്‌ (യു.ഡി.എഫ്‌).
എഴുപുന്ന: ജൂലിയറ്റ്‌ (യു.ഡി.എഫ്‌) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

Ads by Google
Advertisement
Thursday 18 Dec 2025 08.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW