Wednesday, March 11, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.42 AM

പ്രാദേശിക വിപണിക്ക്‌ പുത്തന്‍ ഉണര്‍വുമായി ജി.സി യോലോ മാര്‍ട്ട്‌

uploads/news/2025/12/816594/4.jpg

കല്‍പറ്റ: പ്രാദേശിക ഉല്‍പാദകരെയും ഉപഭോക്‌താക്കളെയും ഒരേ വലയത്തില്‍ ബന്ധിപ്പിച്ച്‌ വിപണിക്ക്‌ പുതിയ ഊര്‍ജം പകരുന്ന ജി.സി യോലോ മാര്‍ട്ട്‌ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ പ്രോഡക്‌ട് ഉദ്‌ഘാടനം ആര്‍ച്ച്‌ ബിഷപ്പ്‌ റവ. വര്‍ഗീസ്‌ ചക്കാലക്കലും ടി. സിദ്ധിഖ്‌ എം.എല്‍.എയും ചേര്‍ന്നു നിര്‍വഹിച്ചു. കല്‍പ്പറ്റ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.സി യോലോ മാര്‍ട്ട്‌, ലൂപ്പ്‌ ലോക്കല്‍ മൂവ്‌മെന്റ്‌ എന്ന ആശയത്തെ അടിസ്‌ഥാനമാക്കി പ്രാദേശിക വിപണിയെ ശക്‌തിപ്പെടുത്തുകയാണ്‌ ലക്ഷ്യമിടുന്നത്‌.
പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങളെ കൃത്യമായ മാനദണ്ഡങ്ങള്‍ക്ക്‌ വിധേയമാക്കി തിരഞ്ഞെടുത്ത്‌ ദേശീയ-അന്താരാഷ്ര്‌ട വിപണികളിലേക്ക്‌ എത്തിക്കുന്നതിനൊപ്പം, നാട്ടിലെ ഉല്‍പാദകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പ്രാദേശിക സമ്പദ്‌ വ്യവസ്‌ഥയെ കരുത്തുറ്റതാക്കുകയും ചെയ്ുയന്നതാണ്‌ ഈ സംരംഭത്തിന്റെ മുഖ്യ ലക്ഷ്യം. ഉദ്‌ഘാടന ചടങ്ങില്‍ സംസാരിച്ച ടി. സിദ്ധിഖ്‌ എം.എല്‍.എ, ഉപഭോക്‌തൃ സംസ്‌കാരം അതിവേഗം മാറുന്ന കാലഘട്ടത്തില്‍ ഉല്‍പാദകനും ഉപഭോക്‌താവും ഒരുപോലെ ഗുണം നേടുന്ന സിംബയോട്ടിക്‌ സമീപനമാണ്‌ ജി.സി യോലോ മാര്‍ട്ടിന്റെ പ്രത്യേകതയെന്ന്‌ പറഞ്ഞു.
ഇത്തരത്തിലുള്ള സംരംഭങ്ങള്‍ പ്രാദേശിക സമൂഹത്തിന്റെ സമഗ്ര വികസനത്തിന്‌ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ രൂപം കൊണ്ട ഇത്തരം സംരംഭങ്ങളാണ്‌ നവീന സമൂഹത്തിന്‌ ആവശ്യമായതെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ റവ. വര്‍ഗീസ്‌ ചക്കാലക്കല്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക ഉല്‍പാദനത്തിനും സംരംഭകത്വത്തിനും കരുത്തേകുന്ന മുന്നേറ്റമായി ജി.സി യോലോ മാര്‍ട്ട്‌ മാറുമെന്ന്‌ അദ്ദേഹം ആശംസിച്ചു. ചുണ്ടേല്‍ എസേ്‌റ്ററ്റില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ ചേലോട്‌ സമിതി അംഗങ്ങള്‍, തൊഴിലാളികള്‍, ജി.സി യോലോ മാര്‍ട്ട്‌ ടീം അംഗങ്ങള്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 18 Dec 2025 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW