-->
ബത്തേരി: പൂമല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസിസ്‌റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ സജിത് ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. കോളജുകളില്‍ ശ്രദ്ധ, നേര്‍ക്കൂട്ടം കമ്മിറ്റികള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകന്‍ എ. സുനീര്‍ ബാബു സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എ. മിനി അധ്യക്ഷത വഹിച്ചു. വിമുക്‌തി മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്‌കുമാര്‍ അച്ചൂരാനം ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം.കെ. സുനില്‍ ആശംസകളര്‍പ്പിച്ചു. അധ്യാപക വിദ്യാര്‍ഥി എബ്രിന്‍ കെ. ബാബു നന്ദി പ്രകാശനം നടത്തി. സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്‍.വി. രതീഷ് സംബന്ധിച്ചു.