-->
പൂക്കോട്: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം പൂക്കോട് സര്‍വകലാശാല ആസ്‌ഥാനത്തു കബനി ഓഡിറ്റോറിയത്തില്‍ നടന്നു.
സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ സംസ്‌ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ മെഡലുകളും, വെറ്ററിനറി യൂണിവേഴ്‌സിറ്റി നടത്തി വരുന്ന കോഴ്‌സുകളായ ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്, എം.വി.എസ്.സി, പി.എച്ച്.ഡി, ബി.ടെക് (ഡെയറി സയന്‍സ്), എം.ടെക്, പി.എച്ച്.ഡി, ബി.എസ്.സി (പി.പി.ബി.എം), എന്നീ വിവിധ ഡിപ്ലോമ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.
തുടര്‍ന്ന് നടന്ന കോണ്‍വൊക്കേഷന്‍ പ്രഭാഷണത്തില്‍ ബിരുദധാരികളെ അനുമോദിച്ച ഗവര്‍ണര്‍ ബിരുദം നേടിയതിനു ശേഷം ജോലി ചെയ്ുയക എന്നത് മാത്രമാകരുത് യുവജനങ്ങളുടെ ലക്ഷ്യമെന്നും മറ്റുള്ളവര്‍ക്ക് ജോലി നല്‍കാനുതകുന്ന രീതിയില്‍ നൂതനസംരംഭകരാകാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. പൗള്‍ട്രി സയന്‍സില്‍ കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ രണ്ട് സര്‍വകലാശാലകളിലൊന്നാണ് കേരള വെറ്ററിനറി സര്‍വകലാശാല എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സിനു ശേഷം വിദേശത്ത് വരെ ജോലി ലഭിക്കുന്നുണ്ടെന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം കേരള ഗവണ്‍മെന്റ് സംസ്‌ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും സര്‍വകലാശാലയ്‌ക്ക് കീഴില്‍ സംരംഭകത്വ വികസനത്തിനായി ഒരു സെല്‍ തുടങ്ങുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഒപ്പിട്ട് സമര്‍പ്പിച്ച സ്‌ത്രീധനത്തിനെതിരെയുള്ള നിവേദനം സംസ്‌ഥാനത്തിനാകെ മാതൃകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സര്‍വകലാശാല പ്ര?-ചാന്‍സലര്‍ മന്ത്രി ജെ. ചിഞ്ചുറാണി വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശം നല്‍കി. ബിരുദധാരികളുടെ തുടര്‍ പ്രവൃത്തികളാണ് ഈ രംഗത്തെ മാറ്റങ്ങള്‍ക്ക് പ്രചോദനമാകുകയെന്നും കര്‍ഷകര്‍ക്ക് കൈത്താങ്ങാകേണ്ടത് അവരുടെ ധര്‍മ്മമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വെറ്ററിനറി സര്‍വകലാശാല രജിസ്‌ട്രാര്‍ പ്ര?ഫ. ഡോ. പി. സുധീര്‍ബാബു അധ്യക്ഷത വഹിച്ചു. വൈസ്-ചാന്‍സലര്‍ പ്ര?ഫ. ഡോ. കെ.എസ്. അനില്‍ സ്വാഗതം ആശംസിച്ചു.
സര്‍വകലാശാല സ്‌ഥാപിതമാകുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും ഈ നിമിഷത്തില്‍ കടപ്പാടോടെ ഓര്‍ക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം പുതിയ കാലത്ത് നൂതന ആവിഷ്‌കാരങ്ങളിലൂടെ മൃഗസംരക്ഷണ-ഗവേഷണ രംഗത്ത് സര്‍വകലാശാലയുടെ വിവിധ ഇടപെടലുകള്‍ വിശദമാക്കി. നാഷണല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. സര്‍വകലാശാല ഭരണ സമിതി അംഗം ഇ.കെ. വിജയന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ ഡി.ആര്‍. മേഘശ്രീ എന്നിവരും മറ്റു ജനപ്രതിനിധികളും, ഉദ്യോഗസ്‌ഥരും സന്നിഹിതരായിരുന്നു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ മെഡലുകളും, 300 ഓളം വിദ്യാര്‍ഥികള്‍ക്ക് ഉള്ള വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്‌റ്ററേറ്റ് സര്‍ട്ടിഫിക്കറ്റുകളും, എം.എസ്.സി, എം.എസ്, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. സര്‍വകലാശാല രജിസ്‌ട്രാര്‍ പ്ര?ഫ. ഡോ. പി. സുധീര്‍ബാബു, അക്കാദമിക-ഗവേഷണ വിഭാഗം ഡയറക്‌ടര്‍ പ്ര?ഫ. ഡോ. സി. ലത, ഫാക്കല്‍റ്റി ഡീന്‍മാരായ പ്ര?ഫ. ഡോ. കെ. അല്ലി, പ്ര?ഫ. ഡോ. ബീന. എ.കെ, മറ്റു ഡയറക്‌ടര്‍മാര്‍, സര്‍വകലാശാലയുടെ ഭരണസമിതി, മാനേജ്‌മെന്റ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.