Wednesday, March 11, 2026 Last Updated 32 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.42 AM

പ്രായം മറന്നുല്ലസിച്ച്‌ വൃദ്ധസദനത്തിലെ അന്തേവാസികള്‍

uploads/news/2025/12/816591/1.jpg

മാനന്തവാടി: ജനമൈത്രി പോലീസ്‌ പ്രശാന്തി പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ താമസക്കാരെ മാനന്തവാടി കോമാച്ചി പാര്‍ക്കിലേക്ക്‌ ഉല്ലാസയാത്രക്ക്‌ എത്തിച്ച്‌ ജനമൈത്രി പോലീസ്‌.
അഗതി മന്ദിരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ആരുമില്ലെന്ന വേദനയില്‍ കണ്ണീര്‍ പൊഴിക്കുന്നതല്ല ജീവിതമെന്നും ഞങ്ങടെ സന്തോഷത്തിനായി കൈകോര്‍ക്കാന്‍ എല്ലാവരുമുണ്ടെന്നും പാര്‍ക്കിലെ സൗന്ദര്യം ആസ്വദിച്ച്‌ 69 വയസ്സുള്ള ജീനത്ത്‌ പറഞ്ഞു.
വയോജനങ്ങള്‍ക്ക്‌ മാനസിക ഉല്ലാസം പകരുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര പലരില്‍ നിന്നുള്ള ഒറ്റപ്പെടല്‍ ഓര്‍മകളില്‍ നിന്നുള്ള ഇടവേളയായി മാറി. പ്രായാധിക്യതാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അവശതകള്‍ മറന്ന്‌ നിറഞ്ഞ മനസ്സോടെയാണ്‌ എല്ലാവും ഉല്ലാസ യാത്രയ്‌ക്ക് എത്തിയത്‌.
നടക്കാന്‍ പ്രായസമുള്ള കാളിയമ്മയെ എസ്‌.പി.സി ജില്ലാ അസിസ്‌റ്റന്റ്‌ നോഡല്‍ ഓഫിസറായ കെ. മോഹന്‍ദാസും സീനിയര്‍ പോലീസ്‌ ഓഫിസര്‍ ടി. കെ ദീപയും ചേര്‍ന്ന്‌ വീല്‍ ചെയറില്‍ പാര്‍ക്കിലെ കാഴ്‌ചകള്‍ കാണിച്ചു.
പ്രായത്തിനുപരിയായി അവര്‍ അനുഭവിക്കുന്ന സന്തോഷത്തിനാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്ന്‌ കെ. മോഹന്‍ദാസ്‌ പറഞ്ഞു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉല്ലാസ യാത്രയ്‌ക്ക് ജനമൈത്രി അസിസ്‌റ്റന്റ്‌ നോഡല്‍ ഓഫിസറും പ്രശാന്തി പദ്ധതി ജില്ലാ നോഡല്‍ ഓഫിസറുമായ കെ.എം. ശശിധരന്‍ നേതൃത്വം നല്‍കി. കമ്പളക്കാട്‌ പോലീസ സേ്‌റ്റഷന്‍ ഇസ്‌പെക്‌ടര്‍ എം.എ. സന്തോഷ്‌ ഉല്ലാസ യാത്രയുടെ ഫ്‌ളാഗ്‌ ഓഫ്‌ നിര്‍വഹിച്ചു.
സബ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ഗിരീഷ്‌ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫിസര്‍ ബി. പ്രശാന്ത്‌, സിവില്‍ പോലീസ്‌ ഓഫിസര്‍ കെ. രഞ്‌ജിത്ത്‌, ബി. പ്രശാന്ത്‌, കണിയാമ്പറ്റ വൃദ്ധസദനം സൂപ്രണ്ട്‌ ഇന്‍-ചാര്‍ജ്‌ കെ. പ്രജിത്ത്‌, ജീവനക്കാരായ ഡോ. അമൃത രാജീവന്‍, ഒ.എ. ഐശ്വര്യ, മുഹമ്മദ്‌ റാഷിദ്‌, രുക്‌മണി, സാജിറ, നദീറ, ജയരാജന്‍, ശ്യാമള പങ്കെടുത്തു.

Ads by Google
Advertisement
Thursday 18 Dec 2025 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW