-->
താനൂര്‍: പതിറ്റാണ്ടുകളായി പെന്‍ഷന്‍ സമൂഹവും പൊതുസമൂഹവും നേടിയെടുത്ത ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ചു നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം പെന്‍ഷന്‍ സംഘടനകള്‍ക്കുണ്ടെന്നും അതില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കെ.എസ്.എസ്.പി.യു. നടത്തുന്നതെന്നും താനൂര്‍ കെ.എസ്.എസ്.പി.യൂണിയന്‍ സംഘടിപ്പിച്ച ബ്ലോക്ക് തലപെന്‍ഷന്‍ ദിനാചരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത് അഡ്വ. കെ.വി. ശിവരാമന്‍ പറഞ്ഞു. പൊന്മുണ്ടം വെളിച്ചം വായനാ ഹാളില്‍ നടന്ന യോഗത്തില്‍ കെ.എസ്.എസ്.പി.യു. ജില്ലാ ട്രഷറര്‍ രാജന്‍ തയ്യില്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ശശികുമാര്‍ ചുണ്ടയില്‍, പ്ര?ഫ. അബ്‌ദുല്‍ ഹമീദ്, നാരായണന്‍കുട്ടി കോഴിശ്ശേരി, ചോയി, പി. ഹൈദ്രോസ് പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി വി.പി. ചന്ദ്രന്‍ സ്വാഗതവും ബ്ലോക്ക് കലാ-സാഹിത്യ വേദി കണ്‍വീനര്‍ മോഹന്‍ദാസ് ക്ലാരി നന്ദിയും പറഞ്ഞു.
മലപ്പുറം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മലപ്പുറം ടൗണ്‍, ബ്ലോക്ക് സംയുക്‌ത ആഭിമുഖ്യത്തില്‍ ദേശീയ പെന്‍ഷന്‍ ദിനം ആചരിച്ചു. കെ.എസ്.എസ്.പി.യു. മലപ്പുറം ജില്ലാ ഗ്രീവന്‍സ് സെല്‍ കണ്‍വീനര്‍ പി.വി. ശ്രീധരന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്.എസ്.പി.യു. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് എം. ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി. ഗോപാലകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സ്‌കറിയ, ജില്ലാ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ ഇ.പി. ബാലകൃഷ്‌ണന്‍, സാംസ്‌കരിക സമിതി കണ്‍വീനര്‍ പി. പത്‌ദനാഭന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ പി. നാരായണന്‍, കെ. ശാന്തകുമാരി പ്രസംഗിച്ചു. ടൗണ്‍ സെക്രട്ടറി ഒ. വേലായുധന്‍ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി സതി നന്ദിയും പറഞ്ഞു.
മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിച്ചു
താനൂര്‍: പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണെന്ന സുപ്രീം കോടതി വിധിയെ അനുസ്‌മരിച്ച് നടത്തുന്ന പെന്‍ഷന്‍ ദിനത്തില്‍ കേരള സേ്‌റ്ററ്റ് സര്‍വീസ് പെന്‌ഷനേഴ്‌സ് അസോസിയേഷന്‍ കെ.എസ്.എസ്.പി.എ. താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മുതിര്‍ന്ന പെന്‍ഷന്‍കാരായ പി. ഹരിദാസ്, പി. കാളിന്ദി, പി. വസന്ത, വി. വസന്ത, കെ. ശാന്തകുമാരി, സി.കെ. ചന്ദ്രിക, സി. ജനാര്‍ദ്ദനന്‍ എന്നിവരെ ആദരിച്ചു.
സംസ്‌ഥാന കമ്മിറ്റി അംഗം വി.കെ. അജിത്‌കുമാര്‍, ദേവീദാസ് കിഴക്കേവീട്ടില്‍, വി. മനോജ് കുമാര്‍, പി.കെ. കസ്‌തൂരി ബായ്, വി. ശാന്തിനീദേവി, എന്‍.ടി. രാധാമണി അമ്മ, കെ. ജയരാജന്‍, വി.പി. മൊയ്‌തീന്‍കുട്ടി നേതൃത്വം നല്‍കി.