Saturday, March 14, 2026 Last Updated 38 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.41 AM

ദേശീയനേട്ടം ആവര്‍ത്തിച്ച്‌ അധ്യാപിക; ഊഷ്‌മള സ്വീകരണം നല്‍കി സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും

uploads/news/2025/12/816589/3.jpg

തേഞ്ഞിപ്പലം: ദേശീയനേട്ടം ആവര്‍ത്തിച്ച അധ്യാപികക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കി സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും. ബീഹാറിലെ പട്‌നയില്‍ നടന്ന ദേശീയ സിവില്‍ സര്‍വീസ്‌ മീറ്റില്‍ പെരുവള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ കെ. സുനിതയാണ്‌ 200 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേട്ടം ആവര്‍ത്തിച്ചത്‌. കഴിഞ്ഞ അധ്യയന വര്‍ഷത്തിലും ദേശീയ കായികമേളയില്‍ 100, 200 മീറ്ററുകളില്‍ ദേശീയ ചാമ്പ്യനായിരുന്നു. കൂടാതെ റിലേയില്‍ സില്‍വര്‍ മെഡലും നേടി യിട്ടുണ്ട്‌. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുനിതക്ക്‌ അധ്യാപകരും പി.ടി.എ, എസ്‌.എം.സി. ഭാരവാഹികളും ചേര്‍ന്ന്‌ സ്വീകരണം ഒരുക്കി. പി.ടി.എ. പ്രസിഡണ്ട്‌ കെ.ടി. അന്‍വര്‍, പ്രധാനധ്യാപകന്‍ ഹരീഷ്‌ കുമാര്‍, സീനിയര്‍ അധ്യാപിക കെ. സിന്ധു, എസ്‌.എം.സി. ചെയര്‍മാന്‍ മഹറൂഫ്‌, പി.ടി.എ. അംഗമായ അജ്‌മല്‍ ചൊക്ലി പങ്കെടുത്തു.

Ads by Google
Advertisement
Thursday 18 Dec 2025 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW