Saturday, March 14, 2026 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.41 AM

ദേശീയ ജുജിത്സു ചാമ്പ്യന്‍ഷിപ്പിന്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ പതിനഞ്ച്‌ കായികതാരങ്ങള്‍

uploads/news/2025/12/816588/2.jpg

മലപ്പുറം: നാളെ മുതല്‍ 23 വരെ ഡെറാഡൂണില്‍ നടക്കുന്ന ദേശീയ ജുജിത്സു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പുലാമന്തോള്‍ ഐ.എസ്‌.കെ. മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി പതിനഞ്ചോളം കായിക താരങ്ങള്‍ പങ്കെടുക്കും.
ജാപ്പനീസ്‌ ആയോധന കലയും യൂണിവേഴ്‌സിറ്റി മത്സര ഇനവുമായ ഈ കായിക കലയില്‍ കഴിഞ്ഞ വര്‍ഷം ലക്‌നോവില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഐ.എസ്‌.കെയുടെ കായിക താരങ്ങള്‍ പതിനഞ്ചോളം മെഡലുകള്‍ നേടിയിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന യാത്രയയപ്പ്‌ പരിപാടിയില്‍ മലപ്പുറം അല്‍ ഹുദ ഇം?ീഷ്‌ മീഡിയം പ്രിന്‍സിപ്പല്‍ ബഷീര്‍ വാഫി, ഐ.എസ്‌.കെ. ചീഫ്‌ ഇന്‍സ്‌ട്രക്‌ടര്‍ മുഹമ്മദലി, അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 18 Dec 2025 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW