Saturday, March 14, 2026 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.41 AM

സി.ബി.എസ്‌.ഇ. ജില്ലാ കായികമേള: ഐഡിയല്‍ കടകശ്ശേരി ഓവറോള്‍ ചാമ്പ്യന്‍മാര്‍

uploads/news/2025/12/816587/1.jpg

തേഞ്ഞിപ്പലം: സി.ബി.എസ്‌.ഇ. മലപ്പുറം ജില്ലാ കായിക മേളയില്‍ ഐഡിയല്‍ കടകശ്ശേരി ഓവറോള്‍ ചാമ്പ്യന്‍മാരായി. മലപ്പുറം സെന്‍ട്രല്‍ സഹോദയ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സേ്‌റ്റഡിയത്തില്‍ രണ്ട്‌ ദിവസമായി സംഘടിപ്പിച്ച ജില്ലാ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്‌.
32 സ്വര്‍ണവും 23 വെള്ളിയും 25 വെങ്കലവുമടക്കം 480.5 പോയിന്റുകള്‍ കരസ്‌ഥമാക്കിയാണ്‌ ഐഡിയല്‍ ഇം?ീഷ്‌ സ്‌കൂള്‍ കടകശ്ശേരി ചാമ്പ്യന്‍മാരായത്‌. 20 സ്വര്‍ണവും 28 വെള്ളിയും 15 വെങ്കലവുമടക്കം 371.33 പോയിന്റ്‌ നേടി പീവീസ്‌ മോഡല്‍ സ്‌കൂള്‍ നിലമ്പൂര്‍ രണ്ടാം സ്‌ഥാനവും മൂന്ന്‌ സ്വര്‍ണ്ണം, 12 വെള്ളി, 13 വെങ്കലം അടക്കം 155.33 പോയിന്റ്‌ നേടി ഗൈഡന്‍സ്‌ പബ്ലിക്‌ സ്‌കൂള്‍ എടക്കര മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. സംസ്‌ഥാന സ്‌കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി നാല്‌ തവണ സംസ്‌ഥാന ചാമ്പ്യന്‍ സ്‌കൂളായ കടകശ്ശേരി ഐഡിയല്‍ സി.ബി.എസ്‌.ഇ. കായികമേളയിലും മിന്നുംവിജയമാണ്‌ കാഴച വെച്ചത്‌. കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തില്‍ ഹാരിസ്‌ റഹ്‌മാന്‍, ഇ. തസ്‌നി, ഹനീന, ലുബ്‌ന, ഡാനിയ എന്നിവരാണ്‌ പരിശീലകര്‍. 131 പോയിന്റോടെ എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂള്‍ പുത്തനത്താണിയും 107.5 പോയന്റോടെ നോബിള്‍ പബ്ലിക്‌ സ്‌കൂള്‍ മഞ്ചേരിയും യഥാക്രമം നാലും അഞ്ചും സ്‌ഥാനങ്ങള്‍ നേടി.
കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി കായിക വിഭാഗം ഡയറക്‌ടര്‍ ഡോ. കെ.പി. മനോജ്‌ ഉദ്‌ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. മലപ്പുറം സെന്‍ട്രല്‍ സഹോദയ പ്രസിഡണ്ട്‌ നൗഫല്‍ പുത്തന്‍ പീടിയേക്കല്‍ അധ്യക്ഷത വഹിച്ചു. സഹോദയ ജനറല്‍ സെക്രട്ടറി സി.സി. അനീഷ്‌ കുമാര്‍, മനോജ്‌ മാത്യു, ഫാദര്‍ തോമസ്‌ ജോസഫ്‌, വി.പി. മുഹമ്മദ്‌ കാസിം, ഷാഫി അമ്മായത്ത്‌, റഫീഖ്‌ മുഹമ്മദ്‌, കെ.കെ. രവീന്ദ്രന്‍, കെ. ഷാഹുല്‍ ഹമീദ്‌, പി. മുബഷിര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 18 Dec 2025 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW