Wednesday, March 11, 2026 Last Updated 28 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.41 AM

നാടോടി കച്ചവടം കൊണ്ട്‌ ജനം പൊറുതിമുട്ടി; ദേശീയപാതയില്‍ ഗതാഗതകുരുക്ക്‌

uploads/news/2025/12/816585/3.jpg

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ നഗരത്തിന്റെ ഏത്‌ ഭാഗത്ത്‌ തിരിഞ്ഞാലും ഇപ്പോള്‍ പ്ലാസ്‌റ്റിക്ക്‌ ബോളുകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരാണ്‌. ക്രിസ്‌തുമസ്‌ പാപ്പയുടെ വേഷങ്ങളും മുഖംമൂടികളും ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്‌. ദേശീയപാതയില്‍ ഇവരുടെ കച്ചവടം കാരണം വാഹനഗതാഗതം തടസപ്പെടുന്നത്‌ നിത്യസംഭവമായിരിക്കുന്നു. റോട്ടറി ജംഗ്‌ഷന്‍ മുതല്‍ ചിറവക്ക്‌ വരെയുള്ള നഗരഹൃദയം ഇവരുടെ കയ്യിലാണെന്ന്‌ തന്നെ പറയാം.
സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഈ കച്ചവടസംഘം നഗരത്തില്‍ വലിയ ശല്യമായി മാറിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട നഗരസഭ അധികൃതരോ പോലീസോ ഒന്നും തന്നെ ചെയ്യുന്നില്ല. വൈകുന്നേരങ്ങളില്‍ തിരക്കുകൊണ്ട്‌ നഗരം വീര്‍പ്പുമുട്ടുമ്പോഴും വടികളില്‍ കുത്തിനിറച്ച പ്ലാസ്‌റ്റിക്ക്‌ കളിപ്പാട്ടങ്ങളുമായി ഇവര്‍ റോഡിലുണ്ട്‌. ഇവര്‍ക്ക്‌ വില്‍പ്പന നടത്താനായി പോലീസും നഗരസഭയും വേറെ സ്‌ഥലം കണ്ടെത്തി നല്‍കണം. നഗരത്തില്‍ പൊതുജനങ്ങള്‍ക്ക്‌ ശല്യമായി മാറുന്ന വിധത്തില്‍ ഇത്തരം കച്ചവടങ്ങള്‍ അനുവദിക്കാന്‍ പാടില്ല. ഇവര്‍ വില്‍ക്കുന്ന പ്ലാസ്‌റ്റിക്ക്‌ കളിപ്പാട്ടങ്ങള്‍ പോലും നിരോധിത പ്ലാസ്‌റ്റിക്കുകള്‍ കൊണ്ടാണോ എന്ന്‌ സംശയമുണ്ട്‌. ഇതും പരിശോധിച്ച്‌ വേണ്ട നടപടികള്‍ കൈക്കൊള്ളണം. പ്രാഥമികകാര്യങ്ങള്‍ പോലും തുറന്നസ്‌ഥലത്ത്‌ നടത്തുന്ന ഇവര്‍ നഗരത്തില്‍ വലിയ ശല്യമായി തന്നെ മാറിയിരിക്കയാണ്‌. നാടോടികളുടെ ഈ അനധികൃത കച്ചവടത്തിനെതിരെ തളിപ്പറമ്പ്‌ മര്‍ച്ചന്റ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 18 Dec 2025 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW