-->
ചെറുപുഴ: വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചെറുപുഴ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പച്ചക്കറി തോട്ടത്തില്‍ വിളവെടുപ്പ് ഉദ്‌ഘാടനം നടന്നു. ഉദ്‌ഘാടന യോഗത്തില്‍ ചെറുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് പി.വി. സെബാസ്‌റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക പി.വി. പ്രീത ഉദ്‌ഘാടനം ചെയ്‌തു.
റോയി ആന്ത്രോത്ത്, ചെറിയാന്‍ മടുക്കാങ്കല്‍, ടി.വി. വിജോയ്, ജോണ്‍ ഫിലിപ്പ്, ഷൈനി റോയി, സുനില വിജോയ്, പി. പ്രവീണ്‍, എ. റെജീന എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്‌കൂള്‍ കോമ്പൗണ്ടിലെ 50 സെന്റ് സ്‌ഥലത്ത് ചെറുപുഴ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ പച്ചക്കറി നടുന്നു. പടവലം, കുമ്പളം, ഞരമ്പന്‍, പാവലല്‍, പയര്‍, മത്തന്‍, ചീര തുടങ്ങിയവയാണ് കൃഷി ചെയ്‌തത്. മികച്ച വിളവാണ് ലഭിച്ചത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, റോട്ടറി ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.