-->
നാദാപുരം: പാഠഭാഗത്തില്‍ നിന്ന് കിട്ടിയ അറിവ് ജീവിതത്തില്‍ പകര്‍ത്തുന്നതിന് വേണ്ടി കുഞ്ഞു കൈകളില്‍ സമ്പാദ്യപ്പെട്ടി നല്‍കി.
മുതുവട്ടത്തൂര്‍ എം.എംല്‍.പി സ്‌കൂളിലാണ് കുട്ടികളിലെ സമ്പാദ്യ നിക്ഷേപത്തിന് തുടക്കമിട്ടത്. നാലാം തരത്തിലെ അറബി പാഠപുസ്‌തകത്തിലെ നാലാം യൂണിറ്റിലെ പഠനാനുഭവവുമായി ബന്ധപ്പെടുത്തിയാണ് പ്രധാനധ്യാപിക റൈഹാനത്ത് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്. സി.കെ അബ്‌ദുള്‍ റഹീം സ്വാഗതം പറഞ്ഞു. കെ. ബിന്ദു അധ്യക്ഷത വഹിച്ചു. അധ്യാപകരായ റാഷിദ്, ജാസ്‌മിന്‍, അജ്‌മല്‍, റാഹില, റിസല്‍, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.