Wednesday, March 11, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.41 AM

വയലട അള്‍ട്രാ ട്രയല്‍ റണ്ണിന്‌ ആവേശകരമായ സമാപനം: മണികണ്‌ഠനും ദീപികയും ജേതാക്കള്‍

uploads/news/2025/12/816581/3.jpg

ബാലുശേരി: വയലടയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്കും കായിക വികസനത്തിനുമായി സംഘടിപ്പിച്ച വയലട അള്‍ട്രാ ട്രയല്‍ റണ്‍ ആവേശകരമായി സമാപിച്ചു. റോയല്‍ റണ്ണേഴ്‌സ് കാലിക്കറ്റ്‌, വയലട ടൂറിസം പ്രമോട്ടേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി 284 കായിക താരങ്ങള്‍ പങ്കെടുത്തു.

വിജയികള്‍:
*60 കി.മീ പുരുഷ വിഭാഗം: മണികണ്‌ഠന്‍ (ചെന്നൈ)
*60 കി.മീ വനിതാ വിഭാഗം: ദീപിക (ബാം?ൂര്‍)
*30 കി.മീ പുരുഷ വിഭാഗം: ശ്രേയസ്‌ നായര്‍ (എന്‍.ഡി.എ)
*30 കി.മീ വനിതാ വിഭാഗം: ശില്‌പ ലൂയിസ്‌
ബാലുശേരിയില്‍ നിന്നാരംഭിച്ച മത്സരം വാഴോറ മല, നമ്പികുളം, വയലട വ്യൂ പോയിന്റ്‌, കിനാലൂര്‍ എസ്‌റ്റേറ്റ്‌ തുടങ്ങി മണ്ഡലത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോയി. വയലട സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ ഗ്രൗണ്ടിലായിരുന്നു ഫിനിഷിങ്‌് പോയിന്റ്‌. 60 കി.മീ വിഭാഗം കോഴിക്കോട്‌ സബ്‌ കളക്‌ടര്‍ ഗൗതം രാജും, 30 കി.മീ വിഭാഗം അരുണ വത്സരാജും ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔപചാരിക ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ജേതാക്കളെ കെ.എം സച്ചിന്‍ദേവ്‌ എം.എല്‍.എ അനുമോദിച്ചു. ഐ.ടി.ആര്‍ അംഗീകാരമുള്ള ഈ മത്സരം ദേശീയതല റണ്ണിങ്‌ കലണ്ടറില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. പൂര്‍ണ്ണമായും പരിസ്‌ഥിതി സൗഹൃദമായി നടത്തിയ മത്സരത്തിന്‌ ഹാം റേഡിയോ ടീമും ഇക്ര ഹോസ്‌പിറ്റലും സാങ്കേതികവൈദ്യസഹായം നല്‍കി.

Ads by Google
Advertisement
Thursday 18 Dec 2025 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW