Wednesday, March 11, 2026 Last Updated 29 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.41 AM

കാവിലുംപാറയില്‍ വീണ്ടും കാട്ടാന ശല്യം; വനം ആര്‍.ആര്‍.ടി ആനയെ കാട്ടിലേക്കയച്ചു

uploads/news/2025/12/816580/2.jpg

കുറ്റ്യാടി: തൊട്ടില്‍പാലം ചൂരണി, പ്രകംതളം ചുരം മേഖലയിലെ കൃഷിഭൂമിയില്‍ കഴിഞ്ഞ ദിവസം എത്തിയ കാട്ടാനയെ വനം വകുപ്പ്‌ ആര്‍.ആര്‍.ടി സംഘം കാട്ടിലേക്ക്‌ തിരിച്ച്‌ കയറ്റി. കഴിഞ്ഞ ദിവസം ചൂരണി ഭാഗത്തെ ഐക്കര ബിജുവിന്റെ തീറ്റപ്പുല്‍ക്കൃഷി ആനക്കൂട്ടം നശിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ അമ്പഴത്തിനാല്‍ ഷാജിയുടെ സ്‌ഥലത്തെ റബര്‍ മരങ്ങളും ഏലംകുന്നേല്‍ ഷിബുവിന്റെ കൃഷിഭൂമിയിലെ തെങ്ങ്‌, കമുക്‌ എന്നിവയും നശിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ വനംവകുപ്പ്‌ റെയിഞ്ചറുടെ നേതൃത്വത്തില്‍
ആര്‍.ആര്‍.ടി സംഘം സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌ത് ആനയെ ഉള്‍വനത്തിലേക്ക്‌ തുരത്തുകയായിരുന്നു. കാവിലുംപാറ മലയോര മേഖലയില്‍ കൃഷിഭൂമിയിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും കാട്ടാന ഉള്‍പ്പെടെയുള്ള കാട്ട്‌ മൃഗങ്ങളുടെ കടന്ന്‌ കയറ്റം അസഹനീയമായിരിക്കുകയാണെന്നും വനം വകുപ്പ്‌ അധികാരികളുടെ ശ്രദ്ധ മലയോര മേഖലയില്‍ ശക്‌തമായി പതിയണമെന്നും നിയുക്‌ത ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ റോബിന്‍ ജോസഫും, മനു എഴിക്കാട്ടിലും പറഞ്ഞു.

Ads by Google
Advertisement
Thursday 18 Dec 2025 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW