-->
ശബരിമല: ഭക്‌തര്‍ കൊണ്ടുവരുന്ന അരി ചാക്കിലാക്കി വലിയ അട്ടിയായി സൂക്ഷിച്ചിരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി കാട്ടി സ് പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്‌ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‌കി.
ഭക്‌തര്‍ കൊണ്ടുവരുന്ന അരി കരാറുകാര്‍ ശേഖരിച്ച് സന്നിധാനത്ത് അരവണ കൗണ്ടറിന് സമീപത്ത് വെള്ള നിവേദ്യ കൗണ്ടറിന് മുന്നിലും മാളികപ്പുറത്തിന് സമീപവുമാണ് അട്ടിയാക്കി വച്ചിരിക്കുന്നത്.
വലിയ ഉയരത്തിലാണ് അരിച്ചാക്ക് അടുക്കിയിരിക്കുന്നത്. ചാക്കുകെട്ട് താഴേക്ക് വീണാല്‍ താഴെ ഇരിക്കുന്ന ഭക്‌തരുടെ ദേഹത്ത് വീഴാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ ഈ ഭാഗങ്ങളില്‍ നിന്ന് അരി ഉടന്‍ നീക്കം ചെയ്യണമെന്ന് കരാറുകാരോട് ആവിശ്യപ്പെടാന്‍ ദേവസ്വം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‌കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറുകാര്‍ ഇത് നീക്കം ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കാട്ടിയാണ് സ്‌പെഷ്യല്‍ കമീഷണര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‌കിയത്.