-->
ശബരിമല: അരവണ പ്ലാന്റിന് പിന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ നെയ്‌ടിന്നുകളും ശര്‍ക്കര ചാക്കുകളും നീക്കം ചെയ്യാത്തത് ഭക്‌തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതായി കാട്ടി സ്‌പെഷല്‍ കമ്മീഷണര്‍ ആര്‍.ജയകൃഷ്‌ണന്‍ ഹൈക്കോടതിയില്‍റിപ്പോര്‍ട്ട് നല്‌കി. ഈ ഭാഗത്ത് കൂടിയാണ് യാത്രക്കാരും അരവണ പ്ലാന്റ്, ഗോഡൗണ്‍ എന്നിവിങ്ങളിലേക്ക് ട്രാക്‌റുകളും പോകുന്നത്. അതിനാല്‍ പാതയിലേക്ക് ഇറങ്ങികിടക്കുന്ന ഒഴിഞ്ഞ നെയ് ടിന്നുകള്‍ ട്രാക്‌ടര്‍ സഞ്ചാരത്തിനും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്.
കാല് നെയ് ടിന്നില്‍തട്ടിയാല്‍ നടന്ന് പോ കുന്നവര്‍ക്ക് മുറിവ് സംഭവിക്കാം. ഇവ നീക്കുന്നതിന്‌കരാര്‍ നല്‌കിയിട്ടുണ്ടെങ്കിലും നീക്കുന്നതിന് വേഗതയില്ലാത്തതാണ് ഇവിടെ കുന്നുകൂടാന്‍ കാരണം.
അതിനാല്‍ അരവണ പ്ലാന്റിന് പിന്നില്‍ നിന്ന് ശര്‍ക്കര ചാക്കുകളും ഒഴിഞ്ഞ നെയ് പാട്ടകളും ഉടന്‍ നീക്കം ചെയ്യാന്‍ കരാറുകാരനോട് ആവിശ്യപ്പെടാന്‍ ബോര്‍ഡിന് നിര്‍ദ്ദേ ശം നല്‌കണമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.