Friday, March 13, 2026 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.09 AM

ചക്കുളത്തുകാവില്‍ പന്ത്രണ്ട്‌ നോയമ്പ്‌ ഉത്സവത്തിന്‌ കൊടിയേറി

uploads/news/2025/12/816432/1.jpg

ചക്കുളത്തുകാവ്‌ : ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട്‌ നോയമ്പ്‌ ഉത്സവത്തിന്‌ കൊടിയേറി. രാവിലെ 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമ ഹോമത്തിന്‌ നാരകത്രമുട്ട്‌ 10 നമ്പര്‍ എസ്‌.എന്‍.ഡി.പി ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ചമയകൊടിക്കുള്ള കൊടിക്കൂറയും കയറും ഏത്തിച്ചു തുടര്‍ന്ന്‌ ചമയകൊടിയേറ്റ്‌ നടന്നു 9 ന്‌ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുഖ്യകാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി, ഒളശ്ശ മംഗലത്ത്‌ ഇല്ലത്ത്‌ ഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്‌ജിത്ത്‌ ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്‌ . ഇന്ന്‌ രാവിലെ 9 ന്‌ ഭാഗവത സപ്‌താഹ യജ്‌ഞം ആരംഭിക്കും .
19 ന്‌ രാവിലെ 9.30 ന്‌ ലീഡ്‌ ഡിസൈനര്‍ ഓഫ്‌ ശീമാട്ടി ബീനാ കണ്ണന്റെ പാദം കഴുകി മുഖ്യകാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി നാരീപൂജ ഉദ്‌ഘാടനം ചെയ്യും
ചടങ്ങിന്‌ മുന്നോടിയായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. 26 ന്‌ രാവിലെ 9 -ന്‌ കലശാഭിഷേകവും ഉച്ചകഴിഞ്ഞ്‌ 3 ന്‌ കാവുംഭാഗം തിരു- ഏറാങ്കാവ്‌ ക്ഷേത്രത്തില്‍ നിന്ന്‌ തിരുവാഭരണ ഘോഷയാത്രയും നടക്കും. സമാപന ദിവസമായ 27 ന്‌ കാവടി - കരകാട്ടവും ചക്കരക്കുളത്തില്‍ ആറാട്ടും തൃക്കൊടിയിറക്കവും തുടര്‍ന്ന്‌ മഞ്ഞനീരാട്ടും നടക്കും.

Ads by Google
Advertisement
Wednesday 17 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW