Friday, March 13, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.09 AM

തിരുവല്ല സാന്റാ ഹാര്‍മണിയും സ്‌നേഹസംഗമവും 19 ന്‌

uploads/news/2025/12/816431/4.jpg

പത്തനംതിട്ട: തിരുവല്ലയില്‍ പ്രശസ്‌തമായ സാന്റാ ഹാര്‍മണിയും, സ്‌നേഹ സംഗമവും 19 ന്‌ നടക്കും. .പൗരാവലിയും, വ്യാപാര സ്‌ഥാപനങ്ങളും, മധ്യ തിരുവിതാംകൂറിലെ വിവിധ ആശുപത്രികളും, സംഘടനകളുടെയും, വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ല്‍ അയ്യായിരത്തോളം പാപ്പാ വേഷധാരികള്‍ക്കൊപ്പം പൊതുജനങ്ങളടക്കം പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്നതാണ്‌ സാന്റാ ഹാര്‍മണി.വൈകിട്ട്‌ 4 ന്‌ ആരംഭിക്കും.ആരോഗ്യ നഗരി എന്നറിയപ്പെടുന്ന തിരുവല്ലയില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്‍റെയുമൊപ്പം ലഹരി വിമുക്‌ത തിരുവല്ല എന്ന സന്ദേശം നല്‍കുകയാണെന്ന്‌ സംഘാടക സമിതി അറിയിച്ചു.
19 വൈകുന്നേരം നാലിന്‌ തിരുവല്ല രാമഞ്ചിറ ബൈപ്പാസ്‌ ജംഗ്‌ഷനില്‍ ജില്ലാ പോലീസ്‌ മേധാവി ആര്‍ ആനന്ദ്‌ റാലി ഫ്‌ലാഗ്‌ ഓഫ്‌ ചെയ്യും. അയ്യായിരത്തിലധികം ക്രിസ്‌മസ്‌ പാപ്പാമാര്‍, പുഷ്‌പഗിരി മെഡിക്കല്‍ കോളേജ്‌, ബിലീവേഴ്‌സ മെഡിക്കല്‍ കോളേജ്‌, തിരുവല്ല മെഡിക്കല്‍ മിഷന്‍, പരുമല സെന്റ്‌ഗ്രിഗോറിയോസ്‌ മിഷന്‍ ആശുപത്രി, കല്ലിശ്ശേരി ഡോ.കെ.എം ചെറിയാന്‍ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വിവിധയിനം ഫ്‌ളോട്ടുകള്‍. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും ഉള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളോട്ടുകള്‍. നഗരത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വര്‍ണ്ണാഭമായ ക്രിസ്‌മസ്‌ ഫ്‌ളോട്ടുകള്‍, റോളര്‍ സ്‌കേറ്റിംഗ്‌, സൈക്ലിംഗ്‌ ടീമുകള്‍ ബൈക്ക്‌ റാലി, ബാന്‍ഡ്‌ സെറ്റ്‌, ലൈറ്റ്‌ ഷോ വിവിധ വാദ്യമേളങ്ങള്‍, നിശ്‌ചല ദൃശ്യങ്ങള്‍, ക്യാരിക്കേച്ചറുകള്‍ തുടങ്ങിയവ ഘോഷയാത്രയില്‍ അണിചേര്‍ന്ന്‌ ക്രിസ്‌തുമസ്‌ രാവിന്റെ വരവ്‌ അറിയിക്കും.തിരുവല്ല നഗര മധ്യത്തിലൂടെ കടന്ന്‌ വരുന്ന ഘോഷയാത്ര സെന്റ്‌ ജോണ്‍സ്‌ മെത്രാപ്പോലീത്തന്‍ കത്തിഡ്രല്‍ ഹാര്‍മണി മൈതാനത്ത്‌ എത്തിച്ചേരും
എസ്‌ .സി.എസ്‌ ജംഗ്‌ഷനില്‍ പുഷ്‌പഗിരിയിലെ ഡോക്‌ടര്‍ മാരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും, മാര്‍ത്തോമാ ടൈറ്റസ്‌ ടീച്ചേര്‍സ്‌ സെന്റര്‍ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഫ്‌ളാഷ്‌ മോബുകളും അരങ്ങേറും. സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Advertisement
Wednesday 17 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW