Friday, March 13, 2026 Last Updated 45 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.09 AM

ജീവനക്കാരെ തുടര്‍ച്ചയായി വഞ്ചിക്കുന്ന സര്‍ക്കാരിനെതിരേ തെരഞ്ഞെടുപ്പില്‍ പ്രതിഷേധം

പത്തനംതിട്ട: ലീവ്‌ സറണ്ടര്‍, ക്ഷാമബത്ത കുടിശിക, ശമ്പള പരിഷ്‌കരണം തുടങ്ങി നിരവധിയായ ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ തദേശ തിരഞ്ഞെടുപ്പില്‍ വിധിയെഴുതിയ ജീവനക്കാര്‍ക്ക്‌ അഭിവാദ്യം അര്‍പ്പിച്ച്‌ എന്‍. ജി. ഒ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റില്‍ ആഹ്ലാദ പ്രകടനം നടത്തി.
കേരളം ഭരിച്ച ഒരു സര്‍ക്കാരും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഇത്രയധികം നിഷേധിച്ച ചരിത്രമില്ല. ഭരണാനുകൂല സംഘടനകളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരുടെയും, കുടുംബാഗങ്ങളുടെയും സര്‍ക്കാരിനോടുള്ള ശക്‌തമായ പ്രതിഷേമാണ്‌ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന്‌ പ്രകടനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ എന്‍ .ജി. ഒ അസോസിയേഷന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പി .എസ്‌ വിനോദ്‌ കുമാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അജിന്‍ ഐപ്പ്‌ ജോര്‍ജ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ജി. ജയകുമാര്‍, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ ബി . പ്രശാന്ത്‌ കുമാര്‍, ബിജു ശാമുവേല്‍, ജില്ലാ ഭാരവാഹികളായ എസ്‌. കെ സുനില്‍കുമാര്‍, വിഷ്‌ണു സലിംകുമാര്‍, ഡി ..ഗീത , വിനോദ്‌ മിത്രപുരം, പിക്കു വി സൈമണ്‍,അനു കെ .അനില്‍, ദര്‍ശന്‍ ഡി .കുമാര്‍, നൗഫല്‍ ഖാന്‍, ജുഫാലി മുഹമ്മദ്‌,ആര്‍. പ്രസാദ്‌, അല്‍ അമീന്‍,അനില്‍കുമാര്‍ , ഷെബിന്‍ വി . ഷെയ്‌ക്ക്, ജോര്‍ജ്‌ പി . ദാനിയേല്‍,സീന, സോഫി കെ . തമ്പാന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 17 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW