-->
പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് സംസ്‌കാരം സി.പി.എമ്മന് അടിയറ വെച്ചതാണ് കേരളാ കോണ്‍ഗ്രസ്- എമ്മിന്റെ പരാജയമെന്ന് സംഘടനാ കാര്യ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഏബ്രഹാം വാഴയില്‍ പറഞ്ഞു. ഇടതുപക്ഷ സംസ്‌ക്കാരത്തോട് ചേര്‍ന്ന് പോകുവാന്‍ കേരളാ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുകയില്ല. സാമ്പത്തീക നേട്ടവും സ്വജനപക്ഷപാതവുമാണ് സി. പി .എമ്മിനെ നയിക്കുന്നത്. ഭൗതീക വാദത്തില്‍ അധിഷ്‌ഠിതമായ നിരീശ്വരവാദികളായ മാര്‍ക്‌സിയന്‍ സൈദ്ധാന്തികര്‍ ക്ഷേത്രങ്ങളിലും പള്ളികളിലും അധികാരത്തിലെത്തുന്നത് സമ്പത്ത് കൊള്ളയടിക്കുന്നതിനാണ്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇടതുപക്ഷത്തിന്റെ വന്‍ പരാജയത്തിന് കാരണം. കേരളാ കോണ്‍ഗ്രസ് (എം) ഇടത് മുന്നണി ബന്ധം ഉപേക്ഷിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും ഏബ്രഹാം വാഴയില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം ഒറ്റയക്കം കടക്കാന്‍ കഴിയാതിരുന്ന സാഹചര്യം തിരിച്ചറിഞ്ഞ് നിലപാടുകള്‍ സ്വീകരിക്കുവാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണം.